Asianet News MalayalamAsianet News Malayalam

Gold Rate Today: മൂന്നാം ദിനവും സ്വർണവില താഴേക്ക്; ആശ്വാസത്തിൽ വിവാഹ വിപണി

കഴിഞ്ഞ മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. തിങ്കളാഴ്ച സ്വർണവില റെക്കോർഡിലേക്ക് അടുത്തിരുന്നു.

Gold Rate Today 19 09 2024
Author
First Published Sep 19, 2024, 11:49 AM IST | Last Updated Sep 19, 2024, 11:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഇടിയുന്നത്. 200  രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,600 രൂപയാണ്

കഴിഞ്ഞ മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. തിങ്കളാഴ്ച സ്വർണവില റെക്കോർഡിലേക്ക് അടുത്തിരുന്നു. ഫെഡ് പ്രഖ്യാപനം വന്നതിനുശേഷം ഇന്നലെ സ്വർണവില 30 ഡോളറോളം വർദ്ധിച്ചു.  2600 ഡോളർ വരെ എത്തിയശേഷം അന്താരാഷ്ട്ര സ്വർണ്ണവില ഇടിഞ്ഞു. വ്യാപാരം നടക്കുന്നത് 2564 ഡോളറിലാണ്. വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭമെടുത്ത് തുടങ്ങിയതായും സൂചനയുണ്ട്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5665 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2  - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6  - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7  - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8  - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 9  - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 10 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 11 - ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
സെപ്റ്റംബർ 12 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില 53,640 രൂപ
സെപ്റ്റംബർ 13 - ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 14 - ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 15 - സ്വർണ വിലയിൽ മാറ്റമില്ല. . വിപണി വില 54,920 രൂപ
സെപ്റ്റംബർ 16 - ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ
സെപ്റ്റംബർ 17 - ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 18 - ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,800 രൂപ
സെപ്റ്റംബർ 19 - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54,600 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios