Asianet News MalayalamAsianet News Malayalam

Gold Rate Today: സ്വർണവില വീണു; സർവകാല റെക്കോർഡിൽ നിന്നുള്ള ഇടിവിൽ പ്രതീക്ഷയുമായി ഉപഭോക്താക്കൾ

വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണ വില.  

Gold Rate Today 22 03 2024
Author
First Published Mar 22, 2024, 10:55 AM IST

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി  സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം. വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും വില.  ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. 

ഇന്നലെ ചരിത്രത്തിൽ ആദ്യമായി സ്വർണവില  49,000 കടന്നിരുന്നു. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച് 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച് 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച് 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച് 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 40,080 രൂപ
മാർച്ച് 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച് 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച് 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച് 13 :  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 14 :  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 48,480 രൂപ
മാർച്ച് 15 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 16 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 17 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 18 :  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച് 19 :  ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 48,640 രൂപ
മാർച്ച് 20 :  സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച് 21 :  ഒരു പവൻ സ്വർണത്തിന് 800 രൂപ ഉയർന്നു.  വിപണി വില 49,440 രൂപ
മാർച്ച് 22 :  ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ

 

Follow Us:
Download App:
  • android
  • ios