Asianet News MalayalamAsianet News Malayalam

Gold Rate Today: പത്ത് ദിവസത്തിനുശേഷം സ്വർണവില ഉയർന്നു; വിപണി വില അറിയാം

സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് തർക്കം

Gold Rate Today 24 08 2022
Author
Trivandrum, First Published Aug 24, 2022, 10:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today's Gold Rate) 37800 രൂപയാണ്. 

Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

 സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് തർക്കം. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഉയർന്നു. 25 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വർദ്ധനവുണ്ട്. 20 രൂപയാണ് ഉയർന്നത്.  . ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്. 

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ സാധാരണ വെള്ളിക് ഒരു രൂപ കുറഞ്ഞിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
  
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില -    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില -    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു       വിപണി വില -    37,720  രൂപ
ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു         വിപണി വില -    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു         വിപണി വില -    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില -   38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു       വിപണി വില -   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു          വിപണി വില-  38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില-   37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,760  രൂപ
ഓഗസ്റ്റ്   09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,360  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു      വിപണി വില -   38,080  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു       വിപണി വില -   37,880  രൂപ
ഓഗസ്റ്റ്   11- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,880  രൂപ
ഓഗസ്റ്റ്   12- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,200  രൂപ
ഓഗസ്റ്റ്   13- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില -   38,520  രൂപ
ഓഗസ്റ്റ്   14- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില -   38,520  രൂപ
ഓഗസ്റ്റ്   15- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,520  രൂപ
ഓഗസ്റ്റ്   16- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു       വിപണി വില -   38,400  രൂപ
ഓഗസ്റ്റ്   17- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില -   38,320  രൂപ
ഓഗസ്റ്റ്   18- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,320  രൂപ
ഓഗസ്റ്റ്   19- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   38,240  രൂപ
ഓഗസ്റ്റ്   20- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,240  രൂപ
ഓഗസ്റ്റ്   21- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില -   38,240  രൂപ
ഓഗസ്റ്റ്   22- ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു.     വിപണി വില -  38,080  രൂപ
ഓഗസ്റ്റ്   22- ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു.     വിപണി വില -   37,880  രൂപ
ഓഗസ്റ്റ്   22- ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു.     വിപണി വില -   37,680  രൂപ
ഓഗസ്റ്റ്   23- ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.       വിപണി വില -   37,600  രൂപ

Follow Us:
Download App:
  • android
  • ios