സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കുറഞ്ഞത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് നേരിയ വർധനവുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറച്ചിരിക്കുന്നത്. ഒരു പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13,440 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയാണ് നിലവിൽ വില വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,450 രൂപയുമാണ് വില വരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ജൂലൈ 6- 1,07,520 രൂപ
ജൂലൈ 5- 1,07,600 രൂപ
ജൂലൈ 4- 1,07,600 രൂപ
ജൂലൈ 3- 1,07,800 രൂപ
ജൂലൈ 2- 1,05,440 രൂപ
ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ
ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ
ജൂൺ 29- 1,04,880 രൂപ
ജൂൺ 28- 1,05,560 രൂപ
ജൂൺ 27- 1,05,560 രൂപ
ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ


