സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയായി വില. ജനുവരിയിലെ റെക്കോർഡ് നിരക്കിൽ നിന്ന് വില കുറഞ്ഞുവരികയാണെങ്കിലും, ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇനിയും വില വ്യതിയാനങ്ങൾ ഉണ്ടാകുമോ എന്ന് വിപണി ഉറ്റുനോക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് 1 ​ഗ്രാം സ്വ‌‍ർണത്തിന് 13,835 രൂപയാണ് വില. ഇന്നലത്തെ വിലയിൽ നിന്ന് ​ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വ‍‌‍‌‍‍ർധിച്ചിരിക്കുന്നത്. 22 കാരറ്റ് 1 പവൻ സ്വ‍‍‍‌ർണത്തിന് 1,10, 680 രൂപയാണ് വില വരുന്നത്. ഇന്നലെ വൈകുന്നേരം ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് 1,10, 200 രൂപയായിരുന്നു വില. ഇന്നലെ രാവിലെയും ഉച്ചക്കും വൈകീട്ടും വില മാറ്റമുണ്ടായിരുന്നു. ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ 3200 രൂപയുടെ മാറ്റമാണ് ഉണ്ടായത്.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും.

ഈ മാസത്തെ സ്വ‌‍‌ർണ വില ഒറ്റ നോട്ടത്തിൽ

മാ‍‍‌ർച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ| വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ| വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ| വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ| വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ| വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌| വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ |വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ| വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ|വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ| ഉച്ചക്ക് 1,11,400 രൂപ| വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- 1,10, 680 രൂപ