സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷം ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 215 രൂപ കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,725 രൂപയും ഒരു പവന് 1,17,800 രൂപയുമായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരം: ഉച്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് രാവിലത്തെ വിലയേക്കാൾ ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,725 രൂപയായി വില. ഒരു പവൻ സ്വർണത്തിന് 1,17,800 രൂപയുമായി ഉച്ചക്ക് ശേഷമുള്ള വില. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു വില. കേരളത്തിൽ തിരുവോണ ദിവസമായ ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേ സമയം, കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ, ഉച്ചയ്ക്ക്- 1,17,800 രൂപ
ഓഗസ്റ്റ് 26- 1,20,080 രൂപ
ഓഗസ്റ്റ് 25- 1,20,080 രൂപ
ഓഗസ്റ്റ് 24- 1,02,240 രൂപ
ഓഗസ്റ്റ് 23- 1,19,600 രൂപ
ഓഗസ്റ്റ് 22-1,19,600 രൂപ
ഓഗസ്റ്റ് 21- 1,17,680 രൂപ
ഓഗസ്റ്റ് 20- 1,16,800 രൂപ
ഓഗസ്റ്റ് 19- 1,13,640 രൂപ
ഓഗസ്റ്റ് 18- 1,14,320 രൂപ
ഓഗസ്റ്റ് 17- 1,14,160 രൂപ


