സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപ കുറഞ്ഞ് ഒരു പവന് 1,13,520 രൂപയായി. കഴിഞ്ഞ രണ്ട് ദിവസത്തെ വൻ വർധനവിന് ശേഷമാണ് ഈ വിലയിടിവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,190 രൂപയായി വില. ഒരു പവന് ഇന്ന് 1,13,520 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വൻ വർധനവാണ് ഉണ്ടായിരുന്നത്. 3400 രൂപയോളമാണ് 48 മണിക്കൂറിൽ വർധിച്ചത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

സെപ്റ്റംബർ 5- 1,13,520 രൂപ

സെപ്റ്റംബർ 4- 1,14,880 രൂപ

സെപ്റ്റംബർ 3- 1,13,920 രൂപ

സെപ്റ്റംബർ 2- 1,11,480 രൂപ

സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ

ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ

ഓഗസ്റ്റ് 26- 1,20,080 രൂപ

ഓഗസ്റ്റ് 25- 1,20,080 രൂപ