സംസ്ഥാനത്ത് സ്വർണവിലയിൽ ഗ്രാമിന് 40 രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,580 രൂപയും ഒരു പവന് 1,16,640 രൂപയുമായി. കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ വ്യാപാരികൾ രംഗത്ത് വന്നിട്ടുണ്ട്. ഇത് കള്ളക്കടത്ത് വർധിപ്പിക്കുമെന്ന് അവർ ആശങ്കപ്പെടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 40 രൂപയുടെ നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,580 രൂപയായി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,640 രൂപയായി രേഖപ്പെടുത്തിയ വില. ഇന്നലെ രാവിലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,920 രൂപയായിരുന്നു വില. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് വിശദീകരണം. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്. സി.വി എന്നിവർ പറഞ്ഞു.
ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ
മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ
മെയ് 2- 1,10,680 രൂപ
മെയ് 3- 1,10,680 രൂപ
മെയ് 4- രാവിലെ 1,10,680 രൂപ| ഉച്ചയ്ക്ക് 1,09,720 രൂപ
മെയ് 5- 1,09,400 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
മെയ് 6- രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ
മെയ് 7- രാവിലെ 1,11,800 രൂപ| ഉച്ചയ്ക്ക് 1,12,200 രൂപ
മെയ് 8- 1,11,960 രൂപ
മെയ് 9- 1,11,720 രൂപ
മെയ് 10- 1,11,720 രൂപ
മെയ് 11- രാവിലെ 1,11,560 രൂപ| വൈകീട്ട് 1,12,520 രൂപ
മെയ് 12- 1,12,920 രൂപ
മെയ് 13- രാവിലെ 1,23,220 രൂപ ( ഈ മാസത്തെ ഏറ്റവും ഉയർന്ന വില)| ഉച്ചയ്ക്ക് 1,18,800 രൂപ
മെയ് 14- 1,19,040 രൂപ
മെയ് 15- രാവിലെ 1,17,400 രൂപ| ഉച്ചയ്ക്ക് 1,15,600 രൂപ
മെയ് 16- 1,14,800 രൂപ
മെയ് 17- 1,14,800 രൂപ
മെയ് 18- 1,14,400 രൂപ
മെയ് 19- 1,15,000 രൂപ
മെയ് 20- 1,16,120 രൂപ
മെയ് 21- 1,17,280 രൂപ
മെയ് 22- 1,16,920 രൂപ
മെയ് 23- 1,16,640 രൂപ

