ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഒരുങ്ങുന്നു. സ്പേസ് എക്സ് ഐപിഒ പൂർത്തിയാകുന്നതോടെ മസ്കിൻ്റെ സമ്പത്ത് ഒരു ട്രില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കമ്പനി നഷ്ടത്തിലാണെങ്കിലും, സ്പേസ് എക്സിൻ്റെ ഭാവി സാധ്യതകൾ വളരെ വലുതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഇലോൺ മസ്ക്. സ്പേസ് എക്സ് ഐപിഒ പൂർത്തിയായാൽ മസ്കിൻ്റെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകും. 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് സ്വയം കണക്കാക്കുന്ന മൂല്യം. മസ്കിൻ്റെ കൈയ്യിലുള്ള ഓഹരികളുടെ മൂല്യം 600 ബില്യൺ ഡോളറാകും. ടെസ്ലയുടെ കൂടി ഉടമയായ മസ്കിന് ഇതിന് പുറമേ 500 ബില്യൺ ഡോളർ ആസ്തിയുണ്ട്. സ്പേസ് എക്സ് ഓഹരിമൂല്യവും ചേരുമ്പോൾ ആകെ സമ്പത്ത് ഒരു ട്രില്യണിന് മുകളിലേക്ക് കടക്കുകയാണ്. റോക്കറ്റ് നിർമ്മാണം, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്നിവയ്ക്ക് പുറമെ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ xAI-യും ഇപ്പോൾ സ്‌പേസ് എക്‌സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അതേ സമയം, രഹസ്യമായി സൂക്ഷിച്ചിരുന്ന കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ ഐപിഒ രേഖകളിലൂടെ ആദ്യമായി പുറത്തുവന്നു. കഴിഞ്ഞ വർഷം 18.6 ബില്യൺ ഡോളർ വരുമാനം നേടിയെങ്കിലും 4.9 ബില്യൺ ഡോളറിന്റെ അറ്റനഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 4.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തിയെങ്കിലും 4.3 ബില്യൺ ഡോളർ നഷ്ടം തുടരുകയാണ്. നിലവിൽ റോക്കറ്റുകളും മറ്റ് ഉപകരണങ്ങളുമായി 102 ബില്യൺ ഡോളറിന്റെ ആസ്തി കമ്പനിക്കുണ്ടെങ്കിലും, 60.5 ബില്യൺ ഡോളറിന്റെ കടബാധ്യതയുമുണ്ട്. എന്നാൽ ഇത്തരം വൻകിട പദ്ധതികൾ ഐപിഒ ഘട്ടത്തിൽ പോലും നഷ്ടത്തിലാകുന്നത് സ്വാഭാവികമാണെന്നും കമ്പനിയുടെ ഭാവി സാധ്യതകൾ വളരെ വലുതാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.