സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർധിച്ച് ഒരു പവന് 1,07,440 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ​22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണം വാങ്ങാൻ 13,430 രൂപയിലധികം നൽകേണ്ടി വരും. ഒരു പവൻ സ്വ‍‌ർണത്തിന് 1,07,440 രൂപയാണ് നൽകേണ്ടി വരുന്നത്. സ്വ‍ർണാഭരണങ്ങൾ വാങ്ങാൻ പണിക്കൂലിയും ടാക്സും ഉൾപ്പെടെയുള്ള ചാ‍‌ർജുകൾ ചേ‍‌ർത്ത് വില ഇനിയും കൂടും. 18 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 11,040 രൂപയാണ് വില വരുന്നത്. ഒരു പവന് 88,320 രൂപയാണ് നിലവിലെ വില നിലവാരം. അതേ സമയം, കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 25 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 250 രൂപയാണ് വില വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ