സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയായി. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. അതേസമയം, വെള്ളി വില ഇടിഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഉച്ചയോടെ വില കുറഞ്ഞ് 1,18,080 രൂപയിലേക്ക് താഴ്ന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

​ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,810 രൂപ | പവന് ₹1,18,480 രൂപ

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,165 രൂപ | പവന് ₹97,320 രൂപ

14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,475 രൂപ| പവന് ₹75,800 രൂപ

​9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,110 രൂപ | പവന് ₹48,880 രൂപ

അതേ സമയം സംസ്ഥാനത്തെ വെളളിവിലയിൽ നേരിയ ഇടിവ്. വെള്ളി 1 ഗ്രാമിന് 280 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2800 രൂപയാണ് വില വരുന്നത്.