സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,275 രൂപയിലും പവന് 1,06,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷവും രാവിലത്തെ വിലയിൽ നിന്നും വർധനവ് രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് ശേഷം 2 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. ഇന്നലെ വൈകുന്നേരം ഒരു ഗ്രാം സ്വർണത്തിന് 13,240 രൂപയും ഒരു പവന് 1,05,920 രൂപയുമായിരുന്നു വില.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ശേഷം സ്വർണ വിലയിൽ തുടർച്ചയായി ഈ വർധനവ് തുടരുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഒരു കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2400 എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ജൂൺ 9- രാവിലെ 1,05,040 രൂപ|ഉച്ചയ്ക്ക് 1,05,920 രൂപ
ജൂൺ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ
ജൂൺ 7- 1,06,520 രൂപ
ജൂലൈ 6- 1,07,520 രൂപ
ജൂലൈ 5- 1,07,600 രൂപ
ജൂലൈ 4- 1,07,600 രൂപ
ജൂലൈ 3- 1,07,800 രൂപ
ജൂലൈ 2- 1,05,440 രൂപ
ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ
ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ
ജൂൺ 29- 1,04,880 രൂപ
ജൂൺ 28- 1,05,560 രൂപ


