സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,13,760 രൂപയായി.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വർധനവ്. ഇതോടെ 22 കാരറ്റ് ഒരു ഗ്രം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായി വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 15- 1,13,760 രൂപ
ഓഗസ്റ്റ് 14- രാവിലെ 1,12,120 രൂപ| വൈകീട്ട് 1,13,240 രൂപ
ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ
ഓഗസ്റ്റ് 12- 1,13,560 രൂപ
ഓഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ
ഓഗസ്റ്റ് 10- 1,11,440 രൂപ
ഓഗസ്റ്റ് 9- 1,11,720 രൂപ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ

