സംസ്ഥാനത്ത് 22 കാരറ്റ് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 110 രൂപയും ഒരു പവന് 880 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയിലധികമായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വ‌‍ർധനവുണ്ടായി. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ​ഗ്രാം സ്വ‍ർണാഭരണം വാങ്ങാൻ 13,195 രൂപയും, ഒരു പവൻ വാങ്ങാൻ 1,05,560 രൂപയിലധികവും നൽകേണ്ടതുണ്ട്. ഇന്നലെ രാവിലെ ​ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വ‍ർധി‍ച്ചിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് പവന് 1720 രൂപയുടെ വ‍‌ർ‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 24- 1,05,840 രൂപ

ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ

ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ

ജൂൺ 27- 1,05,560 രൂപ