ബുധനാഴ്ച രാവിലെ സ്വർണവില ​ഗ്രാമിന് 13710 രൂപയും പവന് 1,09,680 രൂപയുമായി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്വർണവില ​ഗ്രാമിന് 13770 രൂപയായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാവിലെ സ്വർണവില കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ സ്വർണവില ​ഗ്രാമിന് 13710 രൂപയും പവന് 1,09,680 രൂപയുമായി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് സ്വർണവില ​ഗ്രാമിന് 13770 രൂപയായി ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച രാവിലെ സ്വർണവില കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിന് ബുധനാഴ്ച ​ഗ്രാമിന് 50 രൂപ കുറഞ്ഞു. ​ഗ്രാമിന് 11,265 രൂപയും പവന് 90,120 രൂപയുമാണ് ബുധനാഴ്ച രാവിലെയുള്ള വില. 14 സ്വർണത്തിന് 40 രൂപ കുറഞ്ഞ് ​ഗ്രാമിന് 8775 രൂപയായി. പവന് 70,200 രൂപയും. 9 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെ 9 കാരറ്റ് സ്വർണത്തിന് 5660 രൂപയാണ് വില. പവന് 45280 രൂപയും. വെള്ളി വിലയിൽ ബുധനാഴ്ച മാറ്റമില്ല. ​ഗ്രാമിന് 235 രൂപയാണ് വില.