അഞ്ച് ഡിവിഷണൽ സ്ക്വാഡുകളാണ് 56 ട്രെയിനുകളിൽ പരിശോധന നടത്തിയത്. എറണാകുളം സ്ക്വാഡ് 387 പേരെ വിവിധ ട്രെയിനുകളിൽനിന്നായി പിടികൂടി. ആകെ 3.34 ലക്ഷം രൂപ പിഴ ചുമത്തി. കൊല്ലം സ്ക്വാഡ് 183 കേസുകളാണ് രജിസ്റ്റർചെയ്തത്. പിഴയായി 1.26 ലക്ഷം രൂപ ചുമത്തി.
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 56 ട്രെയിനുകളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത 783 പേർ പിടിയിലായി. ഒക്ടോബർ നാലാം തീയതി വൈകിട്ട് നാലുമുതൽ ഒക്ടോബർ അഞ്ച് രാവിലെ എട്ടുമണിവരെ 16 മണിക്കൂർ നീണ്ട പ്രത്യേക പരിശോധനയിലാണ് ഇത്രയുംപേരെ പിടികൂടിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ആകെ 6.18 ലക്ഷം രൂപ പിഴയായും ചുമത്തി.
അഞ്ച് ഡിവിഷണൽ സ്ക്വാഡുകളാണ് 56 ട്രെയിനുകളിൽ പരിശോധന നടത്തിയത്. എറണാകുളം സ്ക്വാഡ് 387 പേരെ വിവിധ ട്രെയിനുകളിൽനിന്നായി പിടികൂടി. ആകെ 3.34 ലക്ഷം രൂപ പിഴ ചുമത്തി. കൊല്ലം സ്ക്വാഡ് 183 കേസുകളാണ് രജിസ്റ്റർചെയ്തത്. പിഴയായി 1.26 ലക്ഷം രൂപ ചുമത്തി. തിരുവനന്തപുരം സ്ക്വാഡ് 167 കേസുകളിലായി 1.20 ലക്ഷം രൂപ പിഴ ചുമത്തി. നാഗർകോവിൽ സ്ക്വാഡ് 46 കേസുകളിലായി 36640 രൂപയും പിഴ ചുമത്തി.
ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാനായി ട്രെയിനുകളിൽ പരിശോധന കർശനമാക്കുമെന്ന് റെയിൽവേ നേരത്തേ അറിയിപ്പ് നൽകിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.


