പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ കേരളത്തിലെ സ്വർണ വിലയിൽ വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 1000 രൂപയാണ് ഇന്ന് വർധിച്ചത്. യുഎസ് ഇറാനിലെ സൈനിക താവളങ്ങളിൽ നടത്തിയ ആക്രമണമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിൽ സ്വർണ വിലയിൽ വർധനവ്. കേരളത്തിൽ ഇന്ന് രാവിലെ ഗോൾഡ് അസോസിയേഷൻ പുറത്ത് വിട്ട വിലയിൽ നിന്നും 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയുമായിരുന്നു വില.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കത്തുന്ന പശ്ചിമേഷ്യ

പശ്ചിമേഷ്യയെ സംഘർഷഭീതിയിലാക്കി ഇറാൻ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമസേനയുടെ ആക്രമണം. ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എൺപതിലധികം കേന്ദ്രങ്ങളാണ് തകർത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പത്ത് ദിവസം മുൻപ് നടത്തിയ ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ തോതിലുള്ള വൻ നാശനഷ്ടമാണ് യുഎസ് ഇത്തവണ ഇറാനിൽ വിതച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘അക്സിയോസ്’ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 8- രാവിലെ 1,05,960 രൂപ|ഉച്ചയ്ക്ക് 1,05,960 രൂപ

ജൂൺ 7- 1,06,520 രൂപ

ജൂലൈ 6- 1,07,520 രൂപ

ജൂലൈ 5- 1,07,600 രൂപ

ജൂലൈ 4- 1,07,600 രൂപ

ജൂലൈ 3- 1,07,800 രൂപ

ജൂലൈ 2- 1,05,440 രൂപ

ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 28- 1,05,560 രൂപ