തമിഴ്നാട് സ്വദേശിയായ ഗുണശേഖരൻ എമിറേറ്റ്സ് ഡ്രോ ഈസി 6-ലൂടെ 25,000 ഡോളർ നേടി. ഒരു നമ്പറിന്റെ വ്യത്യാസത്തിൽ 4 മില്യൺ ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് നഷ്ടമായെങ്കിലും, ഈ വിജയം അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയ ആശ്വാസമായി. കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ഈ തുക ഉപയോഗിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു.
ഇന്ത്യൻ കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച 25,000 ഡോളർ എമിറേറ്റ്സ് ഡ്രോ ഈസി 6

വിജയിക്ക് 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നഷ്ടമായത് ഒരു നമ്പറിന്റെ വ്യത്യാസത്തിൽ.
ഇന്ത്യക്കാരനായ ഗുണശേഖരൻ ജോലിക്ക് പോകുന്നതിനിടെയാണ് ജീവിതം മാറ്റിമറിച്ച നോട്ടിഫിക്കേഷൻ കണ്ടത്. ആ നിമിഷത്തെ വിവരിക്കാൻ ഒരു വാക്ക് മാത്രം മതിയെന്ന് അദ്ദേഹം പറയുന്നു: “ആശ്വാസം.”
എന്നും രാവിലെ മെഡിക്കൽ ഫാർമ ഡീലർഷിപ്പിലെ ജോലിക്ക് പോകുന്ന ഗുണശേഖരൻ വരും കാലം നന്നാകും എന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. തമിഴ്നാട് കോയമ്പത്തൂരിലെ വീട്ടിൽ നിന്നും സാധാരണ പോലെ ജോലിക്ക് ഇറങ്ങുന്നതിനിടെയാണ് ഫോണിൽ വന്ന ഇമെയിൽ അദ്ദേഹം ശ്രദ്ധിക്കുന്നത്. വീണ്ടും വായിച്ചു. എമിറേറ്റ്സ് ഡ്രോ ഈസി 6 വിജയിക്കുക വഴി 25,000 ഡോളർ നേടിയെന്ന വാർത്തയായിരുന്നു അത്.
ഉറപ്പാക്കാൻ പലതവണ പരിശോധിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.
ടിക്കറ്റിന് പിന്നിലെ മനുഷ്യൻ
ഒരു സാധാരണ മധ്യവർഗ്ഗ കുടുംബമാണ് ഗുണശേഖരന്റേത്. ഉയരുന്ന ജീവിതച്ചെലവ്, മക്കളുടെ പഠനച്ചെലവ്, കുടുംബത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി ബാധ്യതകളുമായി ജീവിക്കുന്ന ഒരാൾ. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ പോലെ.
“എന്റെ കുടുംബത്തിന് നല്ലൊരു ഭാവി ഉറപ്പാക്കാൻ സാമ്പത്തിക സ്ഥിരതയാണ് ഞാൻ തേടിയത്. ഉയരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഈ വിജയം ശരിയായ സമയത്ത് ലഭിച്ച വലിയ അനുഗ്രഹമാണ്,” അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് യൂട്യൂബിലൂടെയാണ് അദ്ദേഹം എമിറേറ്റ്‌സ് ഡ്രോയെക്കുറിച്ച് അറിയുന്നത്. ഈസി സിക്സിന്റെ ലളിതമായ രീതിയാണ് അദ്ദേഹത്തെ ആകർഷിച്ചത്. നല്ലൊരു നാളെ എന്നതായിരുന്നു ലക്ഷ്യം.
ആ നിമിഷം
പ്രത്യേക ഭാഗ്യ നമ്പറുകളൊന്നുമില്ല. ജന്മദിന നമ്പറുകളുമില്ല. ഒരു സാധാരണ യാത്രയും ഫോണിലെ ഒരു നോട്ടിഫിക്കേഷനും മാത്രം. എനിക്ക് ഒന്നും പറയാൻ ആകുന്നില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ പ്രതികരണം? ഈ അനുഭവം എങ്ങിനെ വിവരിക്കും.
“അവർക്ക് വിശ്വസിക്കാനായില്ല. എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു. ആശ്വാസം.”
ഏറെ നാളായി ചുമന്നിരുന്ന ഭാരമൊന്ന് ഇറക്കിവെക്കാൻ കഴിഞ്ഞ ഒരാളുടെ മനസ്സിലെ ശ്വാസം പോലെ.
ഈ തുക എന്തിനാണ് ഉപയോഗിക്കുക?
വിജയ തുക ഏതാണ്ട് ₹20 ലക്ഷത്തിലധികം വരും. ഇത് വീടിന്റെ വായ്പ അടച്ചുതീർക്കാനോ, കുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനോ മതിയാകും. “കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനായി സൂക്ഷിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”
നാട്ടിലെ കുട്ടികൾക്കായി പഠനപുസ്തകങ്ങൾ വാങ്ങാൻ ചില തുക സംഭാവന ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. ഗുണശേഖരന്റെ വിജയം പലർക്കും എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാൻ പ്രചോദനമായി മാറിയിട്ടുണ്ട്. അദ്ദേഹത്തിന് 4 മില്യൺ ഡോളർ സമ്മാനം നഷ്ടമായത് ഒരു നമ്പറിന് മാത്രമാണ്. എങ്കിലും ഗ്രാൻഡ് പ്രൈസ് നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാനാണ് തീരുമാനം.
ഇത് ഇന്ത്യൻ മനോഭാവത്തിന്റെ പ്രതിഫലനമാണ്. എത്ര ബുദ്ധിമുട്ടായാലും ശ്രമം നിർത്താതെ മുന്നോട്ട് പോകുന്ന മനസ്സ്. “കഠിനാധ്വാനത്തിന് ഫലം കിട്ടും. അനുഗ്രഹങ്ങൾ ശരിയായ സമയത്ത് എത്തും,” അദ്ദേഹം പറയുന്നു. ഈ വിജയം സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ആണ് നൽകുന്നത്.
4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ്
ഈസി സിക്സ് ഗുണശേഖരനു ലഭിച്ച അതേ അവസരമാണ് നിങ്ങൾക്കും നൽകുന്നത്, 4 മില്യൺ ഡോളർ നേടാനുള്ള അവസരം.
ചിലപ്പോൾ ജീവിതം മാറ്റിമറിക്കുന്ന നിമിഷങ്ങൾ തുടങ്ങുന്നത് ഒരു ടിക്കറ്റിൽ നിന്നായിരിക്കും.
