ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ 10 കാര്യങ്ങൾ ശ്രദ്ധിക്കാം
ഭക്ഷണത്തിലെ ഉയർന്ന സോഡിയം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. നിങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കുക.

ഉയർന്ന രക്തസമ്മർദ്ദം പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മർദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഹൈപ്പർടെൻഷനും ചില ലളിതമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിയന്ത്രിക്കാനാകും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...
ഒന്ന്...
ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം വളരെ സഹായകരമാണ്. DASH, മെഡിറ്ററേനിയൻ ഡയറ്റ് തുടങ്ങിയ ഭക്ഷണരീതികൾ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രണ്ട്...
ധമനികളുടെ സങ്കോചം രക്താതിമർദ്ദത്തിന് കാരണമാകുന്നു. സ്ഥിരമായ വ്യായാമത്തിലൂടെ ഇത് നിയന്ത്രിക്കാം. ആഴ്ചയിൽ 5 തവണ 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് വളരെ സഹായകരമാണ്.
മൂന്ന്...
ഭക്ഷണത്തിലെ ഉയർന്ന സോഡിയം ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. നിങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കുക.
നാല്...
ഉപ്പ് മാത്രമല്ല പഞ്ചസാരയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം അമിതവണ്ണത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കും.
അഞ്ച്...
അമിതവണ്ണം രക്തസമ്മർദ്ദത്തെ സാരമായി ബാധിക്കും. അധിക കൊഴുപ്പ് ധമനികളിലെ രക്തപ്രവാഹത്തെ ബാധിക്കും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ആറ്...
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പൊട്ടാസ്യം ഹൈപ്പർടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്നു. നട്‌സ്, വാഴപ്പഴം, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
ഏഴ്...
അൾട്രാ-പ്രോസസ്ഡ് ഫുഡുകളിലും ജങ്ക് ഫുഡുകളിലും സോഡിയം, പഞ്ചസാര, ട്രാൻസ് ഫാറ്റുകൾ, പ്രിസർവേറ്റീവുകൾ, എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർടെൻഷന് കാരണമാകുന്നു.
എട്ട്...
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയ സംബന്ധമായ മറ്റ് അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഒൻപത്...
അമിതമായ കഫീൻ കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കഫീന്റെ അമിതവും സ്ഥിരവുമായ ഉപയോഗം ബിപി കൂടുന്നതിന് കാരണമാകും.
പത്ത്...
പുകവലി ശരീരത്തിന് ദോഷകരമാണ്. പുകവലി രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുന്നു. ധമനികളിൽ ഇടുങ്ങിയതാക്കുന്നു. പുകവലി രക്തസമ്മർദ്ദത്തിലും (ബിപി) ഹൃദയമിടിപ്പിലും രൂക്ഷമായ വർദ്ധനവിന് കാരണമാകുന്നു. ഇത് ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.
ഹൃദയാഘാത കേസുകൾ വർദ്ധിക്കാൻ കാരണം കൊവിഡോ? ആരോഗ്യവിദഗ്ധർ പറയുന്നത് കേൾക്കൂ