Asianet News MalayalamAsianet News Malayalam

ഹൃദയാഘാത കേസുകൾ വർദ്ധിക്കാൻ കാരണം കൊവിഡോ? ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് കേൾക്കൂ

ഹൃദ്രോഗങ്ങളും കൊവിഡ് 19-ഉം തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇത് കൊറോണ വൈറസിന്റെ ഏറ്റവും വലിയ ദീർഘകാല അനന്തരഫലങ്ങളിലൊന്നായി സൂചിപ്പിക്കുന്നു. കൊവിഡ് 19ന്റെ ദീർഘകാല ഹൃദയ സംബന്ധമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

is covid 19 the reason for the increase in heart attack cases
Author
First Published Nov 4, 2023, 11:29 AM IST

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ രോ​ഗമായിരുന്നു കൊവിഡ് 19. നിരവധി പേരുടെ ജീവനെടുത്ത രോ​ഗം കൂടിയാണിത്. കൊവിഡ് 19 സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും ജീവൻ അപകടപ്പെടുത്തുന്ന രോഗത്തിന്റെ അനന്തരഫലങ്ങൾ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ചിലർക്ക് കൊവിഡ് -19 ബാധിച്ച ശേഷം ഭേദമായെങ്കിലും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ട്.  

നവരാത്രി ആഘോഷങ്ങൾക്കിടെ 'ഗർബ' എന്ന പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നതിനിടെ നിരവധി പേർ
ഹൃദയാഘാതം മൂലം മരിച്ച വാർത്ത നാം അറിഞ്ഞതാണ്. ഈ മരണങ്ങൾ കൊവിഡ് 19ന്റെ അനന്തര ഫലമാകാമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഈ മരണങ്ങളെ കൊവിഡുമായി ബന്ധപ്പെടുത്തിയിട്ടുള്ളതായി ​ഗുജറാത്ത് ആരോഗ്യ മന്ത്രി റുഷികേശ് പട്ടേൽ പറയുന്നു. 

ഐസിഎംആർ വിശദമായ പഠനം നടത്തിയിട്ടുണ്ട്. പഠനമനുസരിച്ച്, ഗുരുതരമായ കൊവിഡ് -19 അണുബാധയുള്ളവർ അമിതമായി വ്യായാമം ചെയ്യാൻ പാടില്ല. ഹൃദയാഘാതം ഒഴിവാക്കാൻ കഠിനമായ വ്യായാമങ്ങൾ, ഓട്ടം എന്നിവയിൽ നിന്ന് കുറച്ച് നാളത്തേക്ക് വിട്ടുനിൽക്കണമെന്ന് പഠനത്തിൽ പറയുന്നു. ​ 

ഹൃദയാഘാതവും കൊവിഡ്-19 ഉം തമ്മിലുള്ള ബന്ധം...

ഗുരുതരമായ രീതിയിൽ കൊവിഡ് 19 ബാധിച്ചവർ അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് അമിതമായി വ്യായാമം ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഹൃദ്രോഗങ്ങളും കൊവിഡ് 19-ഉം തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വിവിധ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇത് കൊറോണ വൈറസിന്റെ ഏറ്റവും വലിയ ദീർഘകാല അനന്തരഫലങ്ങളിലൊന്നായി സൂചിപ്പിക്കുന്നു.

കൊവിഡ് 19 ന്റെ ദീർഘകാല ഹൃദയ സംബന്ധമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അണുബാധയുടെ ആദ്യ 30 ദിവസങ്ങൾക്ക് ശേഷം ഒരു വർഷം വരെ കൊവിഡ് -19 ബാധിച്ച ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

കൊവിഡ് 19 ന് ശേഷം അത്ലറ്റുകൾക്ക് എങ്ങനെ ഹൃദയാഘാതം അനുഭവപ്പെട്ടുവെന്ന് അടുത്തിടെ പരിശോധിച്ചു. ദ സയന്റിസ്റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതിനെ കുറിച്ച് പറയുന്നു. പഠനത്തിൽ കളിക്കാർക്ക് ഹൃദയ വീക്കം അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇത് മയോകാർഡിറ്റിസ് എന്ന അവസ്ഥയുടെ ഫലമാണ്. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

കൊവിഡ് ബാധിച്ചവരിൽ വലിയൊരു വിഭാഗം ആളുകൾക്ക് വിവിധ ഹൃദയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് 
ദ്വാരകയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ഹോസ്പിറ്റലിലെ എച്ച്ഒഡിയും കാർഡിയാക് സയൻസ് കൺസൾട്ടന്റുമായ ഡോ. ബിപിൻ ദുബെ പറഞ്ഞു. കാരണം, അവരുടെ ശരീരത്തിൽ രക്തക്കുഴലുകളിൽ കട്ടപിടിക്കാനുള്ള പ്രവണത കൂടുതലാണ്. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഏകദേശം 15-20 ശതമാനം കൊവിഡ് 19 രോഗികളും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. രക്തക്കുഴലുകളിൽ കട്ടപിടിക്കാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ ഹൃദയാഘാതമാണ് ഏറ്റവും സാധാരണമായ ഹൃദയപ്രശ്നം. ‍ഇത്, ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും അയയ്ക്കുന്ന ധമനികൾ തടയുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഹൃദയപേശികളെ ബാധിക്കുകയും ഹൃദയപേശികളുടെ ബലഹീനത സൃഷ്ടിക്കുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഡോ. ബിപിൻ ദുബെ പറഞ്ഞു. 

കൂടാതെ, ഇതിനകം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. കൊറോണറി ധമനികളിൽ ഇതിനകം തടസ്സങ്ങളുള്ള രോഗികൾക്ക് കൊറോണറി ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു...- ഡോ. ബിപിൻ ദുബെ പറഞ്ഞു.

രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​കാരണം
 

Follow Us:
Download App:
  • android
  • ios