ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാർബുദത്തിന്‍റെ പ്രധാന കാരണങ്ങൾ വായു മലിനീകരണവും പുകവലിയുമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുകവലിക്കാത്തവരിലും ഈ ക്യാന്‍സര്‍ ഉണ്ടാകാറുണ്ട്.
ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാർബുദത്തിന്‍റെ പ്രധാന കാരണങ്ങൾ വായു മലിനീകരണവും പുകവലിയുമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പുകവലിക്കാത്തവരിലും ഈ ക്യാന്‍സര്‍ ഉണ്ടാകാറുണ്ട്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല.
ലങ് ക്യാൻസറിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
നീണ്ടു നിൽക്കുന്ന ചുമയാണ് ലങ് ക്യാൻസറിന്‍റെ ഒരു പ്രധാന ലക്ഷണം. വിട്ടുമാറാത്ത, നീണ്ടുനില്‍ക്കുന്ന ചുമ നിങ്ങളില്‍ ഉണ്ടെങ്കില്‍, പരിശോധന പ്രധാനമാണ്. മൂന്നാഴ്ചയില്‍ കൂടുതലായി ചുമ തുടരുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ കാണണം.
രണ്ട്...
ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. കഫത്തില്‍ ചോരയുടെയോ തുരുമ്പിന്റെയോ നിറം പ്രത്യേകം ശ്രദ്ധിക്കണം.
മൂന്ന്...
ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ശ്വസിക്കുമ്പോള്‍ ശബ്ദം വരുക, ചെറുതായിട്ട് ഒന്ന് നടക്കുമ്പോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ചുവേദനയും ചിലപ്പോള്‍ ലങ് ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
