Asianet News MalayalamAsianet News Malayalam

ദിവസവും 30 മിനിറ്റ് 'നടത്തം' ശീലമാക്കൂ; ​ അറിയാം നാല് ​ഗുണങ്ങൾ

നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് 'സ്ട്രെസ്' കുറയ്ക്കാൻ സഹായിക്കും. 

30 Minutes Of Daily Walk Can Provide You With Long Lasting Benefits
Author
Trivandrum, First Published May 14, 2020, 6:50 PM IST

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് 'നടത്തം'. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് 'സ്ട്രെസ്' കുറയ്ക്കാൻ സഹായിക്കും. പ്രകൃതിയുമായി കൂടുതൽ അടുക്കാനും സമ്മർദ്ദത്തിന് കാരണമാകുന്ന ചിന്തകളെ അകറ്റി മനസ് ശാന്തമാക്കാനും നടത്തത്തിന് സാധിക്കും. ദിവസവും 30 മിനിറ്റ് നടന്നാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

1. ഭാരം കുറയ്ക്കാം...

വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും അൽപം സമയം നടത്തത്തിന് മാറ്റിവയ്ക്കുന്നത് ഭാരം കുറയ്ക്കുക മാത്രമല്ല ദിവസം മുഴുവൻ എനർജിയോടെയി‌രിക്കാനും സഹായിക്കും. 

2. രക്തസമ്മർദ്ദം കുറയ്ക്കാം...

ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മർദം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തം ഓർമശക്തിയെ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

3. പ്രമേഹത്തെ ചെറുക്കാം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. 

4. ആരോഗ്യത്തോടെയിരിക്കാം...

പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.

രാവിലെ നടത്തം നല്ലതാണ്, പക്ഷേ ഇങ്ങനെയാണോ നിങ്ങള്‍ നടക്കുന്നത്...

Follow Us:
Download App:
  • android
  • ios