ലുളയുടെ അമ്മയും ഫോട്ടോഗ്രാഫറുമായ ക്രിസ്റ്റീന്‍ ബൗഡനാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളോട് പങ്കുവച്ചത്.

മനോഹരമായ പീച്ച്‌ നിറമുള്ള ഗൗണും തലയില്‍ അതേ നിറത്തിലുള്ള ബാന്‍ഡും അണിഞ്ഞ് നില്‍ക്കുന്ന ഒരു കൊച്ചുസുന്ദരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ' It came, we fought, I won' എന്നെഴുതിയ കാര്‍ഡുമായി നില്‍ക്കുന്ന ഈ നാലുവയസുകാരിയുടെ പേരാണ് ലുള ബേത്ത് ബൗഡന്‍. താന്‍ ക്യാന്‍സറിനെ കീഴടക്കിയ സന്തോഷം ലോകത്തോട് വിളിച്ചുപറയുകയാണ് ലുള. 

'അതുവന്നു, ഞങ്ങള്‍ യുദ്ധംചെയ്തു, ഞാന്‍ വിജയിച്ചു' എന്നാണ് കയ്യില്‍ പിടിച്ചിരിക്കുന്ന കാര്‍ഡിലൂടെ ലുള പറയുന്നത്. ലുളയുടെ അമ്മയും ഫോട്ടോഗ്രാഫറുമായ ക്രിസ്റ്റീന്‍ ബൗഡനാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളോട് പങ്കുവച്ചത്. മകളുടെ ക്യാന്‍സറിനെതിരെയുള്ള പോരാട്ട വിജയം ആഘോഷമാക്കാന്‍ ഒരു ഫോട്ടോഷൂട്ടാണ് ഈ അമ്മ സംഘടിപ്പിച്ചത്. 

View post on Instagram

കുട്ടികളില്‍ കാണപ്പെടുന്ന ഒരു തരം ക്യാന്‍സറായിരുന്നു ലുളയുടേത്. കിഡ്‌നിക്കുള്ളില്‍ ട്യൂമറായിരുന്നു ഇതിന്റെ തുടക്കം. ശസ്ത്രക്രിയയിലൂടെ ഈ മുഴ നീക്കം ചെയ്യേണ്ടി വന്നു. ഒപ്പം 13 കീമോ തെറാപ്പിയും ചെയ്തു. 

ലുള തന്റെ ക്യാന്‍സര്‍ ദിനങ്ങളെ പറ്റി മറുപടി പറയുന്ന ഒരു ചെറിയ വീഡിയോയും അമ്മ ക്രിസ്റ്റീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മിടുക്കിക്ക് അഭിനന്ദനങ്ങള്‍ നല്‍കിക്കൊണ്ട് നിരവധിപ്പേരാണ് പോസ്റ്റുകള്‍ക്ക് കമന്‍റുമായി എത്തിയത്. 

View post on Instagram

Also Read: 'ഹൃദയങ്ങളേ, ഇന്ന് എന്റെ പിറന്നാളാണ്, ഈ ദിനത്തിൽ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ'; നന്ദുവിന്റെ കുറിപ്പ്...