മുട്ടയുടെ വെള്ളയും അൽപും വെളിച്ചെണ്ണയും ചേർത്ത് തല നല്ല പോലെ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ നല്ലൊരു വഴിയാണ്. മുടിയ്ക്ക് കൂടുതൽ ഉള്ള് കിട്ടാനും അത് പോലെ കറുപ്പ് കൂട്ടാനും ഏറ്റവും നല്ലതാണ് മുട്ട. മുട്ട, ഒലീവ് ഓയിൽ എന്നിവ ഒരുമിച്ച് ചേർത്ത് തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. 

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ അകറ്റാൻ പലതരത്തിലുള്ള എണ്ണകൾ ഉപയോ​ഗിക്കുന്നവരുണ്ട്. മുടി കൊഴിച്ചിൽ അകറ്റാനും മുടി ആരോ​​ഗ്യത്തോടെ വളരാനും എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്. വീട്ടിൽ വളരെ എളുപ്പം പരീക്ഷിക്കാവുന്ന പൊടിക്കെെകൾ ഏതൊക്കെയാണെന്ന് നോക്കാം...

സവാള ജ്യൂസ്...

 തലമുടി തഴച്ച് വളരാനും മുടികൊഴിച്ചിൽ അകറ്റാനും ഏറ്റവും നല്ലതാണ് സവാള ജ്യൂസ്. ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുമ്പേ തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഒരു ഷാംബൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

തേങ്ങ പാൽ....

ദിവസവും തേങ്ങ പാൽ ഉപയോ​ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും. മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ഏറ്റവും നല്ലതാണ് തേങ്ങപ്പാൽ.

മുട്ട...

മുട്ടയുടെ വെള്ളയും അൽപും വെളിച്ചെണ്ണയും ചേർത്ത് തല നല്ല പോലെ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ നല്ലൊരു വഴിയാണ്. മുടിയ്ക്ക് കൂടുതൽ ഉള്ള് കിട്ടാനും അത് പോലെ കറുപ്പ് കൂട്ടാനും ഏറ്റവും നല്ലതാണ് മുട്ട. മുട്ട, ഒലീവ് ഓയിൽ എന്നിവ ഒരുമിച്ച് ചേർത്ത് തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. 

ഉലുവ വെള്ളം...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം ദിവസവും കുടിക്കാറുണ്ടാകും. അതിന് മാത്രമല്ല, ഉലുവ വെള്ളം ഉപയോ​ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിൽ തടയാനും മുടി ബലമുള്ളതാക്കാനും സഹായിക്കും. 

നെല്ലിക്ക പൊടി...

 മുടി തഴച്ച് വളരാൻ മറ്റൊരു മാർ​ഗമാണ് നെല്ലിക്ക പൊടി. നെല്ലിക്ക പൊടിയും, നാരങ്ങനീരും ചേർത്ത് തലയിൽ പുരട്ടുന്നത് തലയ്ക്ക് തണുപ്പ് കിട്ടാൻ സഹായിക്കും. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.