Asianet News MalayalamAsianet News Malayalam

നേത്രാരോ​ഗ്യത്തിനായി 50 കോടി, കാഴ്ച വൈകല്യമുള്ളവർക്ക് സൗജന്യ കണ്ണട; 'നേർക്കാഴ്ച' പദ്ധതിയുമായി സര്‍ക്കാര്‍

 'എല്ലാവർക്കും നേത്രാരോ​ഗ്യം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. 

50 crore for nerkazcha eye health scheme kerala budget 2023 azn
Author
First Published Feb 3, 2023, 11:06 AM IST

എല്ലാവർക്കും നേത്രാരോ​ഗ്യം ഉറപ്പിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍.  നേത്രാരോ​ഗ്യത്തിനായി ബജറ്റിൽ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. 'നേർക്കാഴ്ച' എന്ന പേരിലാണ് നേത്രാരോ​ഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്.

 'എല്ലാവർക്കും നേത്രാരോ​ഗ്യം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ വളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണിത്. കാഴ്ച വൈകല്യങ്ങൾ കണ്ടെത്തപ്പെടുന്നവരിൽ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. നാല് വർഷം കൊണ്ടാണ് 'നേര്‍ക്കാഴ്ച' പദ്ധതി പൂർത്തിയാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ കാഴ്ച വൈകല്യങ്ങൾ ഉള്ള എല്ലാ വ്യക്തികൾക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു. 

കൂടാതെ സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയർ പോളിസി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി 30 കോടി വകയിരുത്തി.  സംസ്ഥാന ബജറ്റില്‍ പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുൻ വർഷത്തേക്കാള്‍ 196.6 കോടി അധികമാണിത്. 

കൊവിഡിന് ശേഷമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായി അഞ്ചുകോടി രൂപ നീക്കിവെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 11 കോടി രൂപയും വകയിരുത്തി. കാരുണ്യ മിഷന്  574.5 കോടി രൂപയും വകമാറ്റി. ഇ ഹെൽത്തിന് 30 കോടി, ഹോപ്പിയോപ്പതിക്ക് 25 കോടി, ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി രൂപയും വകയിരുത്തിയതായി മന്ത്രി വ്യക്തമാക്കി.  

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ 'സ്പെഷ്യല്‍' ചായ; അറിയാം മറ്റ് ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios