Asianet News MalayalamAsianet News Malayalam

ഹൃദയം അപകടത്തിലാണെന്ന് മനസിലാക്കാം ഈ ലക്ഷണങ്ങളിലൂടെ...

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളാണ്. 

6 signs that indicate heart problems
Author
First Published Dec 27, 2023, 6:31 PM IST

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളാണ്. 

ഹൃദയാഘാതവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും പല തരത്തില്‍ പ്രകടമാകാം. ഈ അടയാളങ്ങൾ വ്യക്തിഗതമായി വ്യത്യാസപ്പെടാം. എന്നിരുന്നാലും ഹൃദയം അപകടത്തിലാണെന്ന് മനസിലാക്കാന്‍ സാധിക്കുന്ന ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ഹൃദയവുമായ ബന്ധപ്പെട്ട ഏതൊരു രോഗത്തിനും ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ ആണ്. കഠിനമായ നെഞ്ചിലെ അസ്വസ്ഥത, ഒന്നുകിൽ നെഞ്ചിന്റെ മധ്യഭാഗത്ത് അല്ലെങ്കിൽ ഇരുവശത്തും ഉണ്ടാകുന്ന വേദന ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ്.  ദഹനക്കേടോ പേശിവേദനയോ ആയി തെറ്റിദ്ധരിച്ചേക്കാവുന്ന നെഞ്ചിൽ ഇടയ്ക്കിടെയുള്ള ഇറുകിയതോ ഞെരുക്കമോ ആയ നേരിയ വേദനയെ നിസാരമായി കാണേണ്ട. 

രണ്ട്... 

നിരന്തരമായ ശ്വാസം മുട്ടൽ അല്ലെങ്കിൽ ശ്വാസതടസ്സം, ശാരീരിക അദ്ധ്വാനമില്ലാതെ പോലും ശ്വാസം മുട്ടുന്നതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

മൂന്ന്...

ക്രമരഹിതമായ ഹൃദയമിടിപ്പും ഹൃദയം അപകടത്തിലാണെന്നതിന്‍റെ സൂചനയാകാം. 

നാല്... 

അമിതമായ ക്ഷീണവും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം. പല രോഗങ്ങളുടെയും ലക്ഷണമാണിത്. നല്ലതുപോലെ വിശ്രമിച്ചിട്ടും അമിതമായ ക്ഷീണം അനുഭവപ്പെടുന്നത് ഹൃദയം അപകടത്തിലാണെന്നതിന്‍റെ സൂചനയാകാം. 

അഞ്ച്...

കാലുകളിലോ കണങ്കാലിലോ അടിവയറിലോ ഉള്ള നീർവീക്കം ഹാര്‍ട്ട് ഫെയിലിയറിന്‍റെ സൂചനയാകാം. 

ആറ്...

കൃത്യമായ കാരണങ്ങളില്ലാതെ വിയർക്കുന്നത്, പ്രത്യേകിച്ച് തണുത്ത താപനിലയിലോ വിശ്രമവേളയിലോ, വിയർക്കുന്നതും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios