പെട്ടെന്ന് കാണുമ്പോൾ പ്ലേറ്റ് നിറയെ വിഭവങ്ങൾ ഉണ്ടെന്ന് തോന്നുമെങ്കിലും ഓരോന്നും വളരെ ചെറിയ അളവിൽ മാത്രമാണ് താരം ഉൾപ്പെടുത്തിയിരിക്കുന്നത്.
52ാം വയസിലും ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ എങ്ങനെയാണ് ഇത്രയും ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നതെന്ന് ആരാധകർക്ക് അറിയാൻ താൽപര്യം ഉണ്ടാകും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ജീവിതരീതിയുമൊക്കെയാണ് താരം പിന്തുടരുന്നതെന്ന് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. "കുറച്ച് കഴിക്കുക, നന്നായി സ്നേഹിക്കുക. എന്നാൽ പ്ലേറ്റ് നിറയെ വിഭവങ്ങളുണ്ടെന്ന് നമുക്ക് തോന്നണം" എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്.
പെട്ടെന്ന് കാണുമ്പോൾ പ്ലേറ്റ് നിറയെ വിഭവങ്ങൾ ഉണ്ടെന്ന് തോന്നുമെങ്കിലും ഓരോന്നും വളരെ ചെറിയ അളവിൽ മാത്രമാണ് താരം ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തില കൊണ്ടുള്ള ഭക്ഷണക്രമാണ് ഋത്വിക് പിന്തുടരുന്നത്. റോസ്റ്റഡ് സൂക്കിനി, ക്യാരറ്റ്, ബ്രസ്സൽസ് സ്പ്രൗട്ട്സ്(കാബേജിനോട് സാമ്യമുള്ളവ) , വെണ്ടയ്ക്ക, ബ്രൊക്കോളി, ഗ്രീൻ ബീൻസ്, ബെൽ പെപ്പർ, തന്തൂരി ചിക്കൻ ടിക്ക, മുളപ്പിച്ച പയർ, സാലഡ്, ബീറ്റ്റൂട്ട്, പഴം എന്നിവയെല്ലാം താരം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം 6-7 തവണ ഭക്ഷണം കഴിക്കാറുണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ ശീലം അദ്ദേഹത്തിന് ഊർജ്ജം നിലനിർത്താനും പേശികളുടെ വളർച്ചയ്ക്കും വീണ്ടെടുക്കലിനും സഹായിക്കുന്നു. ലീൻ പ്രോട്ടീനുകൾ, ധാതുക്കളാൽ നിറഞ്ഞ കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള പോഷകാംശമുള്ള ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്. ഇതെല്ലാം തന്നെ താരത്തിന് ഫിറ്റ്നസ്സ് നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.
ഭക്ഷണത്തിന്റെ പോർഷൻ നിയന്ത്രിച്ച് ഏഴ് നേരമാണ് ഹൃത്വിക് ഭക്ഷണം കഴിക്കുന്നത്. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. പ്രോട്ടീൻ റിച്ച് ഭക്ഷണങ്ങൾക്കാണ് മുൻഗണന. ഭക്ഷണത്തിലെല്ലാം ഹൃത്വിക് പ്രോട്ടീൻ, സലാഡ്, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താറുണ്ട്.
