Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൂടുതൽ ക്ഷയരോ​ഗ കേസുകളും 15-45 പ്രായക്കാരിലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

രാജ്യത്തെ ക്ഷയരോ​ഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ച് തിങ്കളാഴ്ച പാർലമെന്‍റില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. 

65 percentage of TB cases in India in 15 to 45 age group says Health Minister
Author
Thiruvananthapuram, First Published Aug 10, 2021, 12:54 PM IST

രാജ്യത്ത് 65 ശതമാനം ക്ഷയരോ​ഗ കേസുകളും 15 - 45 പ്രായക്കാരിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ ക്ഷയരോ​ഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളെക്കുറിച്ച്  തിങ്കളാഴ്ച പാർലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15-45 എന്നത് ഏറ്റവും ഊർജസ്വലമായി പ്രവർത്തിക്കേണ്ട പ്രായമാണ്. ഈ പ്രായത്തിൽ ക്ഷയരോ​ഗം ഉണ്ടാകുന്നത് വളരെ ഗൗരവത്തോടെ കാണണം. ഗ്രാമീണ മേഖലയിലാണ് ക്ഷയരോ​ഗ കേസുകളുടെ 58 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ രോ​ഗത്തെക്കുറിച്ചും  ചികിത്സയെക്കുറിച്ചുമെല്ലാം പൗരൻമാരെ ബോധവാൻമാരാക്കണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

കേന്ദസർക്കാരും സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒത്തുചേർന്നുള്ള ഒരു യോജിച്ച പ്രവർത്തനത്തിലൂടെ മാത്രമേ 2025-ഓടെ ക്ഷയരോ​ഗത്തെ രാജ്യത്ത് നിന്നും നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കൂവെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രാജ്യസഭ ചെയർമാരും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ക്ഷയരോ​ഗനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ സ്വന്തം മണ്ഡലത്തിൽ കൃത്യമായി തയ്യാറാക്കാനും നടപ്പിലാക്കാനും എംപിമാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: ചെറിയ തലവേദനയിൽ തുടക്കം; 2012ൽ ബ്രെയിന്‍ ട്യൂമറെന്ന് കണ്ടെത്തി; തളരാത്ത ക്യാന്‍സര്‍ പോരാളിയായി ശരണ്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios