രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ പകല്‍ സമയം നല്ല ക്ഷീണം തോന്നാം. കൂടാതെ രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം, അമിത ദേഷ്യം എന്നിവയ്ക്കും ഉറക്കക്കുറവ് കാരണമാകും.
ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും പോലെ, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരു പോലെ ബാധിക്കും.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ പകല്‍ സമയം നല്ല ക്ഷീണം തോന്നാം. കൂടാതെ രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം, അമിത ദേഷ്യം എന്നിവയ്ക്കും ഉറക്കക്കുറവ് കാരണമാകും. രാത്രി നല്ല ഉറക്കം കിട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കോഫി/ കഫീൻ ഉപയോഗം കുറയ്ക്കുക
അമിതമായി കഫീൻ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. പ്രത്യേകിച്ച് രാത്രി കോഫി/ കഫീൻ ഉപയോഗം പരമാവധി ഒഴിവാക്കണം. പകരം രാവിലെയോ വൈകുന്നേരമോ മിതമായ അളവില്‍ കുടിക്കാം.
2. ഭക്ഷണക്രമത്തിലെ മാറ്റം
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. മത്തങ്ങ കുരു, നേന്ത്രപ്പഴം, ബദാം പോലെ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് രാത്രി കഴിക്കുക. വെള്ളം ധാരാളം കുടിക്കുക. അതും രാത്രി ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഘടകമാണ്.
3. അത്താഴം നേരത്തെ കഴിക്കുക
രാത്രി വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തെ തടസപ്പെടുത്താം. അതിനാല്‍ അത്താഴം മിതമായ അളവില്‍ നേരത്തെ കഴിക്കുക.
4. എല്ലാ ദിവസവും കൃത്യ സമയത്ത് ഉറങ്ങുക
എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി ഉറങ്ങാനായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക.
5. വ്യായാമം
പതിവായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ മാത്രമല്ല, ശരീരം ആരോഗ്യത്തോടെയിരിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
6. മൊബൈൽ ഫോണ്‍ ഉപയോഗം രാത്രി വേണ്ട
രാത്രിയുള്ള മൊബൈൽ ഫോണിന്‍റെയും മറ്റും അമിത ഉപയോഗം ആണ് ഉറക്കമില്ലായ്മയിലേയ്ക്ക് നയിക്കുന്ന മറ്റൊരു പ്രധാന കാരണം. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ,ടെലിവിഷൻ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക.
7. സ്ട്രെസ് കുറയ്ക്കുക
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം മൂലവും രാത്രി ഉറക്കം കുറയാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക.
Also read: മുപ്പത് കഴിഞ്ഞവര്‍ ഉറപ്പായും കഴിക്കേണ്ട ആറ് പച്ചക്കറികള്‍
