Asianet News MalayalamAsianet News Malayalam

'അവളുടെ ഹൃദയത്തിന് അധികം ആയുസില്ല'; തൊഴുകയ്യോടെ ഒരച്ഛന്‍...

ക്ഷീണിച്ച കണ്ണുകളും തളര്‍ന്നുവാടിയ മുഖവുമായി ഭൂമി ആശുപത്രിയില്‍ തന്നെയാണ്. അസുഖം ഭേദമായി എന്ന് വീട്ടില്‍പ്പോകാന്‍ കഴിയുമെന്ന് അവള്‍ ഇടയ്ക്കിടെ അച്ഛന്‍ മുകുളിനോട് ചോദിക്കുന്നുണ്ട്. അമ്മയെ കാണാത്തതെന്താണെന്നും, അമ്മയെ കാണണമെന്നും അവള്‍ പറയുന്നുണ്ട്.

7 Year Old s Heart Will Fail Without An Urgent Open Heart Surgery
Author
Thiruvananthapuram, First Published Feb 21, 2020, 11:23 AM IST

ക്ഷീണിച്ച കണ്ണുകളും തളര്‍ന്നുവാടിയ മുഖവുമായി ഭൂമി ആശുപത്രിയില്‍ തന്നെയാണ്. അസുഖം ഭേദമായി എന്ന് വീട്ടില്‍പ്പോകാന്‍ കഴിയുമെന്ന് അവള്‍ ഇടയ്ക്കിടെ അച്ഛന്‍ മുകുളിനോട് ചോദിക്കുന്നുണ്ട്. അമ്മയെ കാണാത്തതെന്താണെന്നും, അമ്മയെ കാണണമെന്നും അവള്‍ പറയുന്നുണ്ട്.

തീര്‍ത്തും നിസഹായമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മുകുള്‍ പറയുന്നു. ജന്മനാ ഹൃദ്രോഗിയാണ് ഭൂമി. ജനിച്ച് അധികസമയമാകും മുമ്പേ ശ്വാസം കിട്ടാതെ പിടഞ്ഞ മകളെയാണ് മുകുളും ഭാര്യയും കണ്ടത്. ഹൃദയത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്നും അടിയന്തരമായി ഒരു ശസ്ത്രക്രിയ നടത്തണമെന്നും അന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പകച്ചുപോയെങ്കിലും പിന്നീട്, കടം വാങ്ങിയും മറ്റും ആ ശസ്ത്രക്രിയയ്ക്കുള്ള പണം മുകുള്‍ കണ്ടെത്തി. അത് കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മറ്റ് കുട്ടികളെപ്പോലെ സാധാരണനിലയിലുള്ള ജീവിതം അനുഭവിക്കാന്‍ അവള്‍ക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ ശ്വാസതടസം വന്നുകൊണ്ടിരിക്കും. അത് അവളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരുന്നു.

7 Year Old s Heart Will Fail Without An Urgent Open Heart Surgery

 

എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ വിട്ടുവരുന്നതിനിടെ അവള്‍ വഴിയില്‍ വച്ച് തലകറങ്ങി വീണു. ആശുപത്രിയിലെത്തിച്ചപ്പോള്‍, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനാവശ്യം. അന്ന് അത്രയും പണം എടുക്കാനില്ലാത്തതിനാല്‍ അവളേയും കൂട്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങി.

ദിവസങ്ങള്‍ പോകും തോറും അവളുടെ അവസ്ഥ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇളയ മകനെ നോക്കാന്‍ ഭാര്യ വീട്ടില്‍ നിന്നേ പറ്റൂ. ആശുപത്രിയില്‍ ഭൂമിക്കൊപ്പം നില്‍ക്കുന്നത് മുകുളാണ്. അവളാണെങ്കില്‍ ഇടയ്‌ക്കെല്ലാം കരഞ്ഞുകൊണ്ട് അമ്മയെ ചോദിക്കും.

'സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു ജീവിതം മാതാപിതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും ആകില്ല. ഭൂമിക്കെന്തെങ്കിലും പറ്റിയാല്‍ എനിക്ക് പിന്നൊരു ജീവിതവുമുണ്ടാകില്ല..'- മുകുള്‍ പറയുന്നു.

7 Year Old s Heart Will Fail Without An Urgent Open Heart Surgery

 

മകളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ തന്നാല്‍ കഴിയാവുന്ന എല്ലാം ഈ അച്ഛന്‍ ചെയ്തുകഴിഞ്ഞു. ഇനി നന്മ വറ്റാത്ത മനസുകളില്‍ നിന്നുള്ള കനിവാണ് ഏക പ്രതീക്ഷ. തൊഴുകയ്യോടെ 'സഹായിക്കണം' എന്നൊരു വാക്ക് മാത്രമാണ് എല്ലാറ്റിനുമൊടുവില്‍ മുകുളിന് പറയാനുള്ളത്. ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ കെറ്റോ മുഖേനയാണ് ഇപ്പോള്‍ ഭൂമിക്കുള്ള സഹായം തേടുന്നത്. ഈ ഏഴുവയസുകാരിയുടെ ജീവന്‍ തിരിച്ചെടുക്കാന്‍ കഴിയാവുന്ന സഹായമെല്ലാം ചെയ്യുക.  

ക്യാൻസർ, ഹൃദ്രോഗം തുടങ്ങി മറ്റ് പല ചികിത്സകൾക്കും ക്രൗഡ് ഫണ്ടിംഗ് പിന്തുണയ്ക്കുന്ന ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റാണ് കെറ്റോ

സഹായം ചെയ്യാന്‍ താല്‍പര്യമുളളവര്‍  ഇവിടെ ക്ലിക്ക് ചെയ്യുക.

Follow Us:
Download App:
  • android
  • ios