അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാർക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്.
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാർക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്.
ചെറുപ്പക്കാർക്കിടയിൽ പ്രമേഹ സാധ്യത കൂടുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഉദാസീനമായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.
രണ്ട്...
മോശം ഭക്ഷണ ശീലമാണ് മറ്റൊരു കാരണം. ഉയർന്ന കലോറി അടങ്ങിയ, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.
മൂന്ന്...
അമിത വണ്ണവും ചെറുപ്പക്കാർക്കിടയിൽ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകമാണ്.
നാല്...
ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാൽ, എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
അഞ്ച്...
മാനസിക സമ്മര്‍ദ്ദമാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം.
ആറ്...
വ്യായാമക്കുറവാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വ്യായാമക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.
ഏഴ്...
നിർജ്ജലീകരണമാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.
എട്ട്...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.
Also read: രാവിലെ വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...
