വെള്ളം ധാരാളം കുടിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ചയെ ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 8-9 ഗ്ലാസ് വെള്ളം കുറഞ്ഞത് കുടിക്കുക. 

കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണ് ഇന്ന് അധികവും. അത് കൊണ്ട് തന്നെ കണ്ണിന് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. കംപ്യൂട്ടര്‍ മാത്രമല്ല, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. കണ്ണിന്റെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വെള്ളം ധാരാളം കുടിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ചയെ ബാധിക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 8-9 ഗ്ലാസ് വെള്ളം കുറഞ്ഞത് കുടിക്കുക.

രണ്ട്...

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

മൂന്ന്...

കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്‌ക്കിടെ ദൃഷ്‌ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

നാല്...

കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പുകവലി ഒഴിവാക്കിയാല്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല, കാഴ്‌ചശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

അഞ്ച്...

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ കാഴ്‌ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ആറ്...

ഉണങ്ങിയ പഴങ്ങള്‍ ധാരാളം കഴിച്ചാൽ കാഴ്ച്ചശക്തി കൂട്ടാം. 6-10 എണ്ണം ബദാം, 15 ഉണക്കമുന്തിരി, രണ്ട് അത്തിപ്പഴം എന്നിവ രാത്രി കുതിര്‍ത്തുവയ്ക്കുക. പിറ്റേദിവസം കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇതില്‍ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്‌നങ്ങളില്ലാതാക്കാനും സഹായിക്കും.

ഏഴ്...

ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റും നെല്ലിക്കയും വിറ്റാമിന്‍ എ യുടെയും ആന്റിഓക്‌സിഡന്റുകളുടെയും വലിയോരു സ്രോതസാണ്. കാഴ്ച്ചശക്തി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കാരറ്റിന്റെയും നെല്ലിക്കയുടെ ജ്യൂസ്. 

എട്ട്...

കണ്ണിന്റെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് മധുരക്കിഴങ്ങ്.വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന മധുരക്കിഴങ്ങ് കണ്ണിന് മാത്രമല്ല ഹ‍ൃ​ദ്രോ​ഗങ്ങൾ അകറ്റാനും സഹായിക്കുന്നു.