ക്ഷീണം, വിശപ്പില്ലായ്മ  എന്നിവയുൾപ്പെടെ പതിനൊന്ന് തരം ആരോഗ്യ പ്രശ്നങ്ങൾ കൊവിഡ് ഭേദമായവരിൽ കണ്ടെത്തിയതായി പട്‌നയിലെ എയിംസ് പോസ്റ്റ് ട്രോമാ വിഭാഗം മേധാവി ഡോ. അനില്‍കുമാര്‍ പറഞ്ഞു.

കൊവിഡ് ഭേദമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടെത്തല്‍. പട്നയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. രണ്ടാം തരംഗത്തില്‍ കൊവിഡ് മുക്തരായവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

കൊവിഡ് ഭേദമായവരിൽ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ചികിത്സാ സമയത്ത് സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചതാണോ ഇതിനു കാരണമെന്നതിനെ കുറിച്ചും ഏതാനും ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.

ക്ഷീണം, വിശപ്പില്ലായ്മ എന്നിവയുൾപ്പെടെ പതിനൊന്ന് തരം ആരോഗ്യ പ്രശ്നങ്ങൾ കൊവിഡ് ഭേദമായവരിൽ കണ്ടെത്തിയതായി പട്‌നയിലെ എയിംസ് പോസ്റ്റ് ട്രോമാ വിഭാഗം മേധാവി ഡോ. അനില്‍കുമാര്‍ പറഞ്ഞു.
കൊവിഡ് ഭേദമായവർ ശരിയായ ഭക്ഷണക്രമവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായിക്കുന്ന വ്യായാമങ്ങളും പോലുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. 

കോവാക്സിൻ 77.8 ശതമാനം ഫലപ്രദം; ഭാരത് ബയോടെക്ക്

3000 പേരില്‍ 480 പേര്‍ക്കും കൊവിഡ് ഭേദമായതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതായാണ് കണ്ടെത്തിയതെന്നും ഡോ. അനില്‍കുമാര്‍ പറഞ്ഞു. 840 പേര്‍ക്ക് രോഗമുക്തി നേടിയ നാളുകള്‍ കഴിഞ്ഞിട്ടും ക്ഷീണം മാറാത്ത അവസ്ഥയാണുള്ളത്. ആകെ 636 പേരാണ് ക്ഷീണം റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona