Asianet News MalayalamAsianet News Malayalam

'സര്‍ഫ്' സ്‌കൂളില്‍ അമല; വെള്ളം കുടിക്കുമെന്ന് ആരാധകര്‍

തിരമാലകള്‍ക്കൊപ്പം കയറിയും ഇറങ്ങിയും വെള്ളത്തിന്റെ മുകളിലൂടെ മാത്രം നടത്തുന്ന റൈഡാണ് സര്‍ഫിംഗ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കായികവിനോദങ്ങളിലൊന്നാണിത്. അത്യാവശ്യം 'സ്റ്റാമിന'യും ധൈര്യവും ഉള്ളവര്‍ക്ക് മാത്രമേ സര്‍ഫിംഗ് അത്ര പെട്ടെന്ന് വശത്താക്കാനാകൂ

actress amala paul to learn surfing
Author
Trivandrum, First Published Mar 13, 2019, 4:26 PM IST

ചുരുക്കം സിനിമകള്‍ കൊണ്ടുതന്നെ മലയാളത്തിലും തമിഴകത്തും ഏറെ ആരാധകരെ നേടിയ നടിയാണ് അമല പോള്‍. മലയാള സിനിമകളില്‍ നിന്ന് ചെറിയൊരു ഇടവേളയിലാണ് അമലയിപ്പോള്‍. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ അമല സജീവമാണെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ പുതുശ്ശേരിയില്‍ സര്‍ഫിംഗ് പഠിക്കാനുള്ള ശ്രമത്തിലാണ് അമല. ഏതെങ്കിലും പുതിയ പ്രോജക്ടുകള്‍ക്ക് വേണ്ടിയാണോ സര്‍ഫ് സ്‌കൂളിലെ പരിശീലനം എന്ന കാര്യം വ്യക്തമല്ല. 

അമല തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ഫോട്ടോസഹിതം പങ്കുവച്ചതാണ് ഇക്കാര്യം. ഫോട്ടോ കണ്ടതിന് പിന്നാലെ തന്നെ പ്രോത്സാഹനവും സൂക്ഷിക്കണമെന്ന ഉപദേശവുമൊക്കെയായി ആരാധകര്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കൂട്ടത്തിൽ 'സർഫിംഗ്' പഠിച്ചുവരുമ്പോൾ അൽപം വെള്ളം കുടിക്കുമെന്നുള്ള മുന്നറിയപ്പുമുണ്ട്. 

 

സര്‍ഫിംഗ്....

തിരമാലകള്‍ക്കൊപ്പം കയറിയും ഇറങ്ങിയും വെള്ളത്തിന്റെ മുകളിലൂടെ മാത്രം നടത്തുന്ന റൈഡാണ് സര്‍ഫിംഗ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കായികവിനോദങ്ങളിലൊന്നാണിത്. അത്യാവശ്യം 'സ്റ്റാമിന'യും ധൈര്യവും ഉള്ളവര്‍ക്ക് മാത്രമേ സര്‍ഫിംഗ് അത്ര പെട്ടെന്ന് വശത്താക്കാനാകൂ. കഠിനാദ്ധ്വാനവും നിര്‍ബന്ധമാണ്. 

കേരളത്തില്‍ സര്‍ഫിംഗ് സാധ്യമായ ബീച്ചുകള്‍ ഉണ്ടെങ്കിലും സാധാരണഗതിയില്‍ ആളുകള്‍ അത്ര തന്നെ ഇതില്‍ താല്‍പര്യം കാണിക്കാറില്ല. അല്‍പം സാഹസികത ആവശ്യമായതിനാല്‍ സ്ത്രീകള്‍ പ്രത്യേകിച്ചും സര്‍ഫിംഗില്‍ ആകൃഷ്ടരാകാറില്ല. 

Follow Us:
Download App:
  • android
  • ios