Health Tips : സൂപ്പുകളിൽ ഈ ചേരുവകൾ കൂടി ചേർക്കുന്നത് ശരീരഭാരം എളുപ്പം കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കുന്നതിനും സൂപ്പുകൾ മികച്ചൊരു ഭക്ഷണമാണ്. ഇനി മുതൽ സൂപ്പുകൾ തയ്യാറാക്കുമ്പോൾ ഈ നാല് ചേരുവകൾ കൂടി ചേർത്തോളൂ. ഈ ചേരുവകൾ വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാൻ സഹായിക്കും.
 

Adding these ingredients to soups can help you lose weight easily

സൂപ്പുകൾ പൊതുവെ ആരോ​ഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്. വിവിധ സീസണൽ രോ​ഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സൂപ്പുകൾ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും സൂപ്പുകൾ മികച്ചൊരു ഭക്ഷണമാണ്. ഇനി മുതൽ സൂപ്പുകൾ തയ്യാറാക്കുമ്പോൾ ഈ നാല് ചേരുവകൾ കൂടി ചേർത്തോളൂ. ഈ ചേരുവകൾ വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാൻ സഹായിക്കും.

ചീര

ചീര കൊണ്ടുള്ള സൂപ്പുകളാണ് ശരീരഭാരം കുറയ്ക്കാൻ എളുപ്പം സഹായിക്കുന്നത്.  ഇലക്കറികളിൽ കലോറി വളരെ കുറവാണെങ്കിലും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയിൽ ഉയർന്നതാണ്. അവ അമിത വിശപ്പ് തടയുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനത്തെ സഹായിക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയ സൂപ്പുകൾ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

ചിയ സീഡ്

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്.  ഉയർന്ന നാരുകളും പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു.

കൂടാതെ, ചിയ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഫാറ്റി ആസിഡുകൾ  ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. സൂപ്പിൽ, ചിയ വിത്തുകൾ ചേർക്കുന്നത് അതിൻ്റെ പോഷക മൂല്യം വർദ്ധിപ്പിക്കുന്നതിന് പുറമെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വിട്ടുമാറാത്ത വീക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂപ്പിൽ മഞ്ഞൾ ചേർക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു.

ഇഞ്ചി

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് ഇഞ്ചി സഹായകമാണ്. സൂപ്പിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ശരീര താപനില ഉയർത്താൻ സഹായിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. വയറുവേദന കുറയ്ക്കുക, ദഹനക്കേട് തടയുക എന്നിവയിലൂടെ ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി നല്ലതാണ്.

ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, കാരണം ഇതാണ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios