Asianet News MalayalamAsianet News Malayalam

' ഈ സമയത്ത് വേണ്ടത് കുടുംബത്തിന്റെ പിന്തുണ, ഓരോ നിമിഷവും പ്രയാസകരം'; കൊവിഡ് വാർഡിലെ ഡോക്ടർ പറയുന്നു

രോ​ഗികളെ ചികിത്സിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്, ഈ സമയത്ത് കുടുംബങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇവിടെയുള്ള എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുന്നു - സഹപ്രവർത്തകർ, സുഹൃത്തുക്കൾ, സ്റ്റാഫ് അംഗങ്ങൾ അങ്ങനെ എല്ലാവരും - ” കരഞ്ഞ് കൊണ്ട് ഡോ.അംബിക പറയുന്നു.

AIIMS Doctor Talks Of Challenges, Gets Emotional
Author
Delhi, First Published Apr 8, 2020, 3:20 PM IST

'കൊറോണ വൈറസ് കേസുകൾ ദിവസം തോറും വർദ്ധിക്കുമ്പോൾ ഇത് ഞങ്ങൾക്ക് ഒരു വെല്ലുവിളി നിറഞ്ഞ സമയമാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ നമുക്കെല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. എങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ' - ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയുള്ള അംബിക എന്ന വനിതാ ഡോക്ടറുടെ വാക്കുകളാണിത്.

 ഓരോ ദിവസം കഴിയുന്തോറും കൊറോണ രോഗികളുടെ എണ്ണം കൂടി വരികയാണ്. മഹാരാഷ്ട്രയില്‍ ദിവസേന 100 രോഗികള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിനൊപ്പം ഡോക്ടര്‍മാരും നഴ്സുമാരും  കൂടി രോഗത്തിന്റെ പിടിയിലാകുകയാണ്. ഈ അവസരത്തിലാണ് ജോലിയുടെ കാഠിന്യം വെളിപ്പെടുത്തി എയിംസിലെ ഡോക്ടറുടെ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

''കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും രോഗബാധിതരാകുകയും അവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് കഴിയാതിരിക്കുകയും ചെയ്താൽ, ആ കുറ്റബോധം ഒരിക്കലും പോകില്ല, ”അവർ കൂട്ടിച്ചേർത്തു. രോ​ഗികളെ ചികിത്സിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്, ഈ സമയത്ത് കുടുംബങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇവിടെയുള്ള എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കുന്നു - സഹപ്രവർത്തകർ, സുഹൃത്തുക്കൾ, സ്റ്റാഫ് അംഗങ്ങൾ അങ്ങനെ എല്ലാവരും - ” കരഞ്ഞ് കൊണ്ട് ഡോ.അംബിക പറയുന്നു..

Follow Us:
Download App:
  • android
  • ios