മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ ദില്ലി എയിംസിലെ ഡോക്ടർമാർ യുവാവിന്റെ കരളില്‍ തറച്ചിരുന്ന 20 സെന്റിമീറ്റർ നീളമുള്ള കത്തി വിജയകരമായി നീക്കം ചെയ്തു. സഹിക്കാനാവാത്ത വയറുവേദനയുമായാണ് യുവാവ് ആശുപത്രിയിലെത്തുന്നത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ എക്‌സ്‌റേ പരിശോധനയിൽ കരളില്‍ തറച്ച നിലയില്‍ കത്തി കണ്ടെത്തുകയായിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ വിദഗ്ധൻ ഡോ. നിഹാർ രഞ്ജൻ ഡാഷിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഹരിയാനയിലെ പൽവാലിൽ നിന്നുള്ള ദിവസ വേതന തൊഴിലാളിയായ ഇയാൾ മയക്ക് മരുന്നിന് അടിമയാണ്. ഇയാള്‍ മയക്ക് മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് കത്തി വിഴുങ്ങിയതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. 

'കത്തി കഴിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവാവിന്  ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, പനി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. യുവാവിന് കൊവിഡ് -19 പരിശോധന നടത്തുകയും ഫലം നെ​ഗറ്റീവാണെന്ന് തെളിഞ്ഞു...'.- ഡോ. നിഹാർ പറഞ്ഞു. 

ഓക്സ്ഫഡിന്‍റെ കൊവിഡ് വാക്‌സിൻ; അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത്...