Asianet News MalayalamAsianet News Malayalam

Health Tips : ഗ്യാസും അസിഡിറ്റിയും അകറ്റാനും ഒപ്പം സ്കിൻ ഭംഗിയാക്കാനും പതിവായി കഴിക്കാം...

ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, വീടുകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ചാണ് ഈ പാനീയം  തയ്യാറാക്കുന്നത്

ajwain water can have regularly to avoid gas trouble
Author
First Published Dec 4, 2023, 8:50 AM IST

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു പ്രശ്നമാണ് ദഹനസമബന്ധമായ പ്രശ്നങ്ങള്‍. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ പോകും സാധാരണനിലയില്‍ കാണുന്ന- ദഹനസംബന്ധമായ പ്രയാസങ്ങള്‍.

ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റുന്നതിനും ഒപ്പം മറ്റ് പല ആരോഗ്യഗുണങ്ങള്‍ക്കും വേണ്ടി പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്.

ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, വീടുകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ചാണ് ഈ പാനീയം  തയ്യാറാക്കുന്നത്. 

അയമോദകത്തിന് ശരിക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും അയമോദകം ഉപയോഗിക്കുന്നത്. എസൻഷ്യല്‍ ഓയിലുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല സുപ്രധാന ഘടകങ്ങളുടെയും മികച്ചൊരു ഉറവിടമാണ് അയമോദകം.

അയമോദക വെള്ളം ദിവസവും കുടിക്കുകയാണെങ്കില്‍ അത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം നമ്മെ സഹായിക്കുന്നു.

ഒപ്പം പ്രമേഹരോഗികള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് കഴിക്കാവുന്നതാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കൂട്ടുന്നതിലൂടെയാണ് അയമോദകം പ്രമേഹം നിയന്ത്രിക്കാനോ ഷുഗര്‍ കുറയ്ക്കാനോ എല്ലാം സഹായിക്കുന്നത്.

സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവ വേദനയ്ക്ക് ആക്കം നല്‍കുന്നതിനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ഇതുപോലെ തന്നെ അയമോദക വെള്ളത്തെ ആശ്രയിക്കാവുന്നതാണ്.  പേശികളെ 'റിലാക്സ്' ചെയ്യിക്കുന്നതിനും വേദനകള്‍ ശമിപ്പിക്കുന്നതിനും അയമോദകത്തിന് പ്രത്യേക കഴിവുള്ളതിനാലാണിത്.

ഇതിന് എല്ലാത്തിനും പുറമെ സ്കിൻ അഥവാ ചര്‍മ്മത്തെ ആരോഗ്യമുള്ളതും അഴകുള്ളതും ആക്കിത്തീര്‍ക്കുന്നതിനും അയമോദകം ഏറെ സഹായിക്കുന്നു. മുഖക്കുരു, എക്സീമ, മറ്റ് പല സ്കിൻ ഇൻഫെക്ഷൻസ് എല്ലാം പ്രതിരോധിക്കുന്നതിന് അയമോദകം നമ്മെ സഹായിക്കുന്നു.

Also Read:- മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയുമായിരിക്കില്ല...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios