Asianet News MalayalamAsianet News Malayalam

മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയുമായിരിക്കില്ല...

വൈറ്റമിനുകളായ എ, സി,ഇ, കാത്സ്യം, പൊട്ടാസ്യം, അയേണ്‍ പോലുള്ള ധാതുക്കള്‍, അമിനോ ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെയുള്ള പോഷകങ്ങളാല്‍ സമ്പന്നമാണ് ഈ വിഭവം.

three major health benefits of moringa
Author
First Published Dec 2, 2023, 12:07 PM IST

നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ധാരാളമായി കണ്ടുവരുന്നൊരു വിഭവമാണ് മുരിങ്ങ. മുരിങ്ങയിലയും കായും പൂവുമെല്ലാം പരമ്പരാഗതമായിത്തന്നെ നമ്മള്‍ ഭക്ഷണാവശ്യങ്ങള്‍ക്ക് വേണ്ടി എടുക്കാറുണ്ട്. നാട്ടിൻപുറങ്ങളില്‍ ഇതൊരു വിഭവം എന്നതിലധികം ആരും ചിന്തിക്കാറില്ല. 

എന്നാല്‍ മുരിങ്ങയിലയുടെയും കായുടെയുമെല്ലാം ഗുണങ്ങള്‍ മനസിലാക്കിയതിന് ശേഷം നഗരപ്രദേശങ്ങളിലെല്ലാം മുരിങ്ങയ്ക്ക് വലിയ ഡിമാൻഡാണ്. ഗ്രാമങ്ങളില്‍ നിന്ന് എത്തിക്കുന്ന മുരിങ്ങ നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ വലിയ വിലയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. 

എന്തായാലും ഇന്ന് വളരെ വ്യക്തമായി മുരിങ്ങയുടെ ഗുണങ്ങള്‍ മനസിലാക്കുന്നവര്‍ ഏറെയാണെന്ന് തന്നെ പറയാം. പല പോഷകങ്ങളുടെയും മികച്ച കലവറയാണ് മുരിങ്ങയില. വൈറ്റമിനുകളായ എ, സി,ഇ, കാത്സ്യം, പൊട്ടാസ്യം, അയേണ്‍ പോലുള്ള ധാതുക്കള്‍, അമിനോ ആസിഡ്സ്, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെയുള്ള പോഷകങ്ങളാല്‍ സമ്പന്നമാണ് ഈ വിഭവം. എങ്കിലും അധികമാരും പറഞ്ഞോ ചര്‍ച്ച ചെയ്തോ കേട്ടിട്ടില്ലാത്ത - മുരിങ്ങയിലയുടെ ചില ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വയറിന്‍റെ ആരോഗ്യത്തിന്...

ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മുരിങ്ങയില വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ്. ഇത് വണ്ണം കുറയ്ക്കാനും പതിയെ സഹായിക്കും. മുരിങ്ങയിലുള്ള ഫൈബര്‍ ദഹനം കൂട്ടുന്നു. ഇതാണ് ഒരു പ്രധാന കാര്യം. ശരീരത്തിലുള്ള കൂടുതല്‍ കലോറി എരിച്ചുകളയുന്നതിനും മുരിങ്ങയില കാര്യമായി സഹായിക്കുന്നു. ഇതാണ് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്. ഫൈബര്‍ കാര്യമായി ഉള്ളതിനാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞതായി അനുഭവപ്പെടുത്തുന്നതിനും കൂടുതല്‍ കഴിക്കുന്നത് തടയുന്നതിനുമെല്ലാം മുരിങ്ങയില സഹായിക്കുന്നു. ഇതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പ്രയോജനപ്രദം തന്നെ. 

ഷുഗര്‍ നിയന്ത്രിക്കാൻ...

പ്രമേഹമുള്ളവര്‍ക്ക് ഷുഗര്‍ നിയന്ത്രിക്കുന്നതിനായി അവരുടെ ഡയറ്റിലുളഅ‍പ്പെടുത്താവുന്ന ഉഗ്രനൊരു വിഭവമാണ് മുരിങ്ങയില. ഇൻസുലിൻ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് മുരിങ്ങയില സഹായിക്കുന്നത്. ഇതോടെ രക്തത്തിലെ ഷുഗര്‍നില താഴുന്നു. 

കൊളസ്ട്രോള്‍...

കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു വിഭവമാണ് മുരിങ്ങ. ഇത് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനാണ് മുരിങ്ങയില സഹായിക്കുക. 

Also Read:- ലോകത്ത് ഏറ്റവുമധികം വെജിറ്റേറിയൻസ് ഉള്ളത് എവിടെയെന്നറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios