ചിലര്‍ പെട്ടെന്ന് വികാരപരമായി പ്രതികരിക്കാം. മറ്റ് ചിലര്‍ അങ്ങനെയാകില്ല. ചിലര്‍ക്ക് പെട്ടെന്ന് സങ്കടം വരും, ദേഷ്യം വരും. നിങ്ങള്‍ വികാരപരമായി കാര്യങ്ങളെ കാണുന്നവരാണോ?
നമ്മളില്‍ ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ പല രീതിയിലാണ്. ചിലര്‍ പെട്ടെന്ന് വികാരപരമായി പ്രതികരിക്കാം. മറ്റ് ചിലര്‍ അങ്ങനെയാകില്ല. ചിലര്‍ക്ക് പെട്ടെന്ന് സങ്കടം വരും, ദേഷ്യം വരും. നിങ്ങള്‍ വികാരപരമായി കാര്യങ്ങളെ കാണുന്നവരാണോ? സ്വയം പരീക്ഷിക്കാം.
നിങ്ങള്‍ ഒരാളില്‍ മാത്രം ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നയാളാണോ? ആ സുഹൃത്തിന്‍റെ സ്‌നേഹം തനിക്ക് മാത്രമേ ആകാവൂ എന്ന നിര്‍ബന്ധമുള്ളയാളാണോ (possessive)? നിങ്ങളുടെ സുഹൃത്ത് മറ്റ് സുഹൃത്തുക്കളോട് അടുപ്പം കാണിക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യവും സങ്കടവും വരാറുണ്ടോ? എപ്പോഴും ആ സുഹൃത്ത് അടുത്ത് വേണം എന്ന് നിര്‍ബന്ധമുളളയാളാണോ? ആ സുഹൃത്ത് ദൂരേ എവിടെയെങ്കിലും പോയാല്‍ അത് നിങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ടോ?
ഈ ചോദ്യങ്ങളുടെ ഉത്തരം 'അതേ' എന്നാണെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയുമായി വികാരപരമായി അടുത്തിരിക്കുന്നു അല്ലെങ്കില്‍ എപ്പോഴും ഒരാളുടെ ആവശ്യമുളളയാളാണ് നിങ്ങള്‍ എന്ന് ആര്‍ട്ടിമിസ് ഹോസ്പിറ്റലിലെ ഹോളിസ്റ്റിക് മെഡിസിന്‍ ആന്‍റ് സൈക്കോളിജിയുടെ ഹെഡ് ഡോ. രചന ഖനാ സിങ് പറയുന്നു.
നിങ്ങള്‍ വളരെ ഇമോഷണലായ വ്യക്തിയാണ്. ഒരു സുഹൃത്തുമായി അടുക്കുന്നത് തെറ്റല്ല എന്നാല്‍ അതിനൊരു പരിധി വേണമെന്നും ഡോ. രചന പറയുന്നു. ഇതിന് പരിഹാരം സ്വയം നിയന്ത്രിക്കുക എന്നാണ്. ആ സുഹൃത്തുമായി നല്ലൊരു ബന്ധം തുടര്‍ന്നും കൊണ്ടുപോകണമെങ്കില്‍ നിങ്ങള്‍ അവര്‍ക്ക് അവരുടേതായ കുറച്ച് സമയം (Space) നല്‍കണം. നിങ്ങള്‍ കുറച്ച് സമൂഹവുമായി ഇടപഴകണം. നിങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ആരെയും വികാരപരമായ ആശ്രയിക്കാതിരിക്കുക. സുഹൃത്തുമായി ആത്മാര്‍ത്ഥമായി ഒന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ നിങ്ങള്‍ക്കുള്ളൂ.
നിങ്ങള്‍ക്ക് ആ സുഹൃത്തില്‍ ഒരു വിശ്വാസവും ആ വ്യക്തിയുടെ ജീവിതത്തില്‍ നിങ്ങളുടെ സ്ഥാനവും മാനസ്സിലാക്കിയാല്‍ ഇത്തരം പൊസസീവ് പ്രശ്നങ്ങള്‍ പരിഹരിക്കാം. പുതിയ കാര്യങ്ങളില്‍ മുഴുകുക. നല്ല ഹോബീസ് വളര്‍ത്തുക. എന്നിട്ടും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഒരു കൌണ്‍സിലറിനെ കാണുന്നത് നല്ലതാണെന്നും ഡോ. രചന നിര്‍ദ്ദേശിക്കുന്നു.
