Asianet News MalayalamAsianet News Malayalam

കറ്റാർവാഴയുടെ ഈ ആറ് ​ഗുണങ്ങൾ അറിയാതെ പോകരുത്

മൗത്ത് വാഷായി കറ്റാർവാഴ ഉപയോ​ഗിക്കാവുന്നതാണ്. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ കറ്റാര്‍വാഴ പല്ലിലെ കറ അകറ്റാൻ സഹായിക്കും.

Amazing Uses for Aloe Vera
Author
Trivandrum, First Published Sep 12, 2020, 1:21 PM IST

സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ മികച്ചതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ഒന്നാണിത്. ചർമത്തിലെ ചുളിവുകൾ നീക്കാൻ  ഏറെ നല്ലതാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും മാത്രമല്ല കറ്റാർവാഴ ഉപയോ​ഗിച്ചാൽ മറ്റ് പല ​​ആരോ​ഗ്യ​ഗുണങ്ങൾ കൂടിയുണ്ട്...എന്തൊക്കെയാണ് ആ ​ഗുണങ്ങളെന്ന് അറിയാം....

ഒന്ന്...

മൗത്ത് വാഷായി കറ്റാർവാഴ ഉപയോ​ഗിക്കാവുന്നതാണ്. രക്തസ്രാവവും മോണവീര്‍ക്കലും ഇത് കുറയ്ക്കും. വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ കറ്റാര്‍വാഴ പല്ലിലെ കറ അകറ്റാൻ സഹായിക്കും.

രണ്ട്...

നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ക്കരുത്.

 

Amazing Uses for Aloe Vera

 

മൂന്ന്...

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം. ഒരു തണ്ടൊടിച്ച് അതിന്റെ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം നൽകുന്നതിന് ഏറെ നല്ലതാണ്. 

നാല്...

വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാൽ മതിയാകും. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.

അഞ്ച്...

മുഖത്ത് നിന്ന് മേയ്ക്കപ്പ് തുടച്ച് മാറ്റാനും കറ്റാര്‍വാഴ ജെല്‍ ഏറെ നല്ലതാണ്. ഒരു പഞ്ഞിയിൽ അൽപം ജെൽ തേയ്ച്ച് തുടച്ചാല്‍ മുഖം ക്ലീനാകും. 

ആറ്...

മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും. പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

മുഖത്തെ കരുവാളിപ്പ് മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം

 

 

Follow Us:
Download App:
  • android
  • ios