Asianet News MalayalamAsianet News Malayalam

കാൻസർ ബാധിതർ കൊവിഡ് പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം ഇതാണ്...

കാൻസർ രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ മറ്റുള്ളവരെക്കാൾ മരണസാധ്യത ഏറെയാകാമെന്നാണ് ​ഗവേഷകർ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അമേരിക്കയിലെ കൊവിഡ് 19 മരണനിരക്ക് 5.8 ശതമാനമാണ്. 

American study finds cancer patients with covid-19 more likely to die
Author
New York, First Published May 4, 2020, 11:18 AM IST

കാൻസർ രോഗികൾക്ക് കൊവിഡ് -19 പിടിപെട്ടാ‌ൽ അപകടസാധ്യത കൂടുതലാണെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജരായ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ക്യാൻസർ രോഗികൾക്ക് പൊതുവേ പ്രതിരോധശേഷി കുറവായിരിക്കും. അത് കൊണ്ട് തന്നെ കൊവിഡ് അണുബാധ അവർക്ക് മാരകമാകാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. കാൻസർ രോഗികളിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് 19 മരണസാധ്യത കൂട്ടുമെന്നും പഠനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

''ഞങ്ങളുടെ കണ്ടെത്തലുകൾ കാൻസർ രോ​ഗികളിൽ കൊവിഡ് 19 ബാധിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്. രോഗികളിൽ തുടക്കത്തിൽ തന്നെ അപകടകരമായ ലക്ഷണങ്ങൾ തിരിച്ചറിയുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയുമാണ് വേണ്ടത്..''- പഠനത്തിന് നേതൃത്വം നൽകിയ യുഎസിലെ ആൽബർട്ട് ഐൻ‌സ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിലെ എഴുത്തുകാരൻ വികാസ് മേത്ത പറയുന്നു''.

കൊവിഡ് 19; കാൻസർ രോ​ഗികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ...

പഠനത്തിനായി, മാർച്ച് 18 മുതൽ ഏപ്രിൽ 8 വരെ ന്യൂയോർക്കിലെ മോണ്ടെഫോർ മെഡിക്കൽ സെന്ററിൽ കൊവിഡ് -19 തിരിച്ചറിഞ്ഞ 218 കാൻസർ രോഗികളെ നിരീക്ഷിച്ചു വരികയായിരുന്നു ഗവേഷകർ. ഇതിൽ 61 കാൻസർ രോ​ഗികൾ കൊവിഡ് 19 മൂലം മരിച്ചു. രക്താർബുദം പിടിപെട്ടവരിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക്  കണ്ടതെന്നും പഠനം വിശദീകരിക്കുന്നു.  37%, അതായത്, 54 രോഗികളിൽ 20 പേർ എന്നതായിരുന്നു മരണനിരക്കിന്‍റെ തോത്.

ശ്വാസകോശ അർബുദം ബാധിച്ചവരിൽ ഈ മരണനിരക്ക് 55 ശതമാനം ആയിരുന്നു. വൻകുടൽ കാൻസർ ബാധിച്ചവരിൽ 38 ശതമാനവും, സ്തനാർബുദം ബാധിച്ചവരിൽ 14 ശതമാനവും, പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചവരിൽ 20 ശതമാനവുമായിരുന്നു മരണനിരക്ക്.

Follow Us:
Download App:
  • android
  • ios