കൊറോണയുടെ ഭീതിയിലാണ് ലോകം. ഓരോ ദിവസവും സാഹചര്യങ്ങൾ മാറിമറിയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസാണ് കൊവിഡ്-19. വീട്ടിൽ സുരക്ഷിതമായി തുടരാനും മുൻകരുതലുകൾ എടുക്കാനും എല്ലാവരോടും നിർദേശിച്ചിരിക്കുന്നതിനാൽ, ഈ ലോക്ക്ഡൗൺ കാലയളവിൽ കാൻസർ രോഗികൾ തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ചിലതരം അര്‍ബുദങ്ങളും കീമോതെറാപ്പി പോലുള്ള ചികിത്സകളും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും കൊവിഡ്19 ന് കാരണമാകുന്ന വൈറസ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാൻസർ രോഗികൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മുംബെെയിലെ ഏഷ്യൻ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൺകോളജിയിലെ സീനിയർ സർജിക്കൽ ഓൺകോളജിസ്റ്റ് ഡോ.ധൈര്യശീൽ സാവന്ത് പറയുന്നത്. 

കൊറോണ കാരണം ഏറ്റവുമധികം പ്രശ്നത്തിലായിരിക്കുന്നത് ക്യാൻസർ രോഗികളും ശസ്ത്രക്രിയാ രോഗികളും; കുറിപ്പ് വായിക്കാം

ഈ സമയത്ത് വീട്ടിൽ നിന്ന് പുറത്തുപോകുന്നത് ഒഴിവാക്കുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും ഡോ.ധൈര്യശീൽ പറഞ്ഞു. കൊറോണ വൈറസ് പോലുള്ള അസുഖങ്ങള്‍ പകരാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകള്‍ കൊണ്ട് മൂടുക, കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. കാൻസർ രോ​ഗികൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ഡോ. സാവന്ത് പറയുന്നു.

ഒന്ന്...

ദിവസവും ക്യത്യമായി വ്യായാമം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനം തകരാറിലാവുകയും പേശികളുടെ ബലഹീനതയ്ക്ക് കാരണമാകും.  അതിനാൽ, ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബാലൻസ് മെച്ചപ്പെടുത്തുകയും വീഴ്ചയുണ്ടാകാനുളള സാധ്യത കുറയ്ക്കുകയും ചെയ്യാം. 
വ്യായാമം ചെയ്യുന്നതിലൂടെ ഛർദ്ദി ഉണ്ടാകുന്നത് കുറയ്ക്കുന്നു. നിങ്ങൾക്ക് ഭാരം നിലനിർത്താനും ക്ഷീണം തോന്നുന്നത് ഒഴിവാക്കാനും ജീവിത നിലവാരം ഉയർത്താനും ഇത് സഹായിക്കും. ക്യാൻസർ രോ​ഗികൾ ചെയ്യേണ്ട പ്രധാനപ്പെട്ട രണ്ട് വ്യായാമങ്ങൾ യോ​ഗയും നടത്തവുമാണ്. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും വ്യായാമം ചെയ്യുമ്പോൾ വേദന തോന്നുന്നുവെങ്കിൽ ഉടൻ നിർത്തണമെന്നും ഡോ. സാവന്ത് പറഞ്ഞു.

രണ്ട്....

കാൻസർ രോ​ഗികൾ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പരമാവധി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തുക. ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ തക്കാളി, കാരറ്റ്, മത്തങ്ങ പോലുളള പച്ചക്കറികളും ക്രൂസിഫറസ് പച്ചക്കറികളും (കാബേജ്, കോളിഫ്ളവർ, ബ്രൊക്കോളി) കഴിക്കുക. വാഴപ്പഴം, പീച്ച് പഴം, കിവീസ്, പിയർ പഴം, ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നതിലൂടെ ആവശ്യമുള്ള വിറ്റാമിൻ സി നേടാനാവും. 

ഞങ്ങളാൽ കഴിയുന്നത്'; ക്യാൻസർ രോ​ഗികൾക്ക് മുടി മുറിച്ചു നൽകി 80 വിദ്യാർത്ഥിനികൾ, അഭിനന്ദന പ്രവാഹം...

മൂന്ന്...

മാനസിക സന്തോഷവും രോഗാവസ്ഥയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കഴിയുന്നത്ര സമയം സ്വയം ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അസുഖത്തെയും കൊറോണ വൈറസിനെയും താരതമ്യപ്പെടുത്തി മനസ് അലങ്കോലപ്പെടുത്താതിരിക്കുക. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക, പാട്ട് കേൾക്കുക, പുസ്കതങ്ങൾ വായിക്കുക തുടങ്ങിയവയ്ക്ക് സമയം മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ശ്രദ്ധിക്കേണ്ട മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾ...

1. കൊറോണ വൈറസ് ബാധിത പ്രദേശത്താണ് നിങ്ങള്‍ ഉള്ളതെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തുപോകരുത്. 
2.‌വ്യക്തിഗത ശുചിത്വം പാലിക്കുക. നിങ്ങൾ പതിവായി സ്പർശിക്കുന്ന വസ്തുക്കൾ വൃത്തിയാക്കുക.
3. ആരോഗ്യ വകുപ്പിന്റെ മറ്റു മുന്നറിയിപ്പുള്‍ പാലിക്കുക. നിങ്ങൾക്ക് കഴിയുന്നത്ര വിശ്രമിക്കുക.
4.  കൈ കഴുകാതെ മുഖം, മൂക്ക് അല്ലെങ്കിൽ വായിൽ പോലും തൊടരുത്.
5. വീട്ടില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക. വീട്ടിലെ ആളുകളുമായി സാമൂഹിക അകലം പാലിക്കുക. 

പുതിയ അണ്ഡാശയ ക്യാന്‍സര്‍ ജീനുമായി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനും സംഘവും....