ഒരു പഴയ ബോംബു കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അമേയ മാത്യു. നടി അമേയയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഇപ്പോൾ തന്റെ മേക്കോവർ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുയാണ് താരം. ലോക്ക് ഡൗൺ കാലത്ത് എട്ട് കിലോ ഭാരം കുറച്ചെന്ന് താരം പറയുന്നു.

വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 62 കിലോയിൽ നിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ താരം പറയുന്നു.  

' വണ്ണം കുറഞ്ഞ് പോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്. എന്നാലും വർക്ക്‌ഔട്ടും ഡയറ്റും അതിൽ നിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് എട്ട് കിലോയോളം വണ്ണം കൂട്ടി. അതിനുശേഷം കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല.. പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽ നിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം കെയർ ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകും.‌..'.-  അമേയ പറയുന്നു.

 

ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും കിടിലനൊരു ജ്യൂസ് !