അനാവശ്യമായി ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഇതൊരു രോ​ഗമാണോ എന്ന് പോലും പലരും ചോദിക്കാറുണ്ട്.  അനാവശ്യമായി ദേഷ്യപ്പെടുന്നതും സങ്കടപ്പെടുന്നതും ആരോഗ്യ‌ം മോശമാകുന്നതിന്റെ മുന്നറിയിപ്പാണെന്ന് പഠനം. യുഎസ്സിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

നെഗറ്റീവ് മനോഭാവം ഉയർന്ന രീതിയിൽ കോശജ്വലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. അണുബാധയുടെ ഫലമായി ഉണ്ടാകുന്ന മുഖ്യ ശാരീരിക പ്രതികരണങ്ങളിലൊന്നാണ് കോശജ്വലനം. കോശജ്വലനം അമിതമാകുമ്പോൾ അത് ആസ്തമ,സന്ധിവാതം പോലുള്ള അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. നെഗറ്റീവ് മനോഭാവമുള്ള ഒരാളിൽ ആവശ്യമില്ലാതെ സങ്കടവും ദേഷ്യവും വരാമെന്ന് ഗവേഷകനായ ജെന്നിഫർ ഗ്രഹം പറയുന്നു. ‌

അത് കൂടാതെ, ഉയർന്ന മാനസിക സമ്മർദ്ദം, ശത്രുത എന്നിവയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകനായ ജെന്നിഫർ ഗ്രഹം പറയുന്നു. അനാവശ്യമായി ദേഷ്യവരുന്നതും സങ്കടപ്പെടുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനും പ്രമേഹം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു . ജേണൽ ബ്രെയിൻ എന്ന മാഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.