പ്രസവശേഷമുള്ള മുടികൊഴിച്ചിലിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മ. മുടി വെട്ടിയ പുതിയ ലുക്കാണ് ആരാധകരുടെ മനം കവർന്നത്. 

പ്രസവശേഷം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഗർഭകാലത്ത് ഉയർന്ന അളവിലുള്ള ഈസ്ട്രജൻ ഉൽ‌പാദനം കാരണം ചില സ്ത്രീകളിൽ മുടി വളരുമ്പോൾ മറ്റു പലർക്കും മുടി കൊഴിച്ചിലും മുടിയുടെ ഉള്ളിൽ കുറവും കാണപ്പെടാം. സമ്മർദ്ദം, ഹോർമോൺ ഏറ്റക്കുറച്ചിലുകൾ, ഗർഭാവസ്ഥയ്‌ക്കൊപ്പമുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. 

പ്രസവശേഷമുള്ള മുടികൊഴിച്ചിലിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മ. മുടി വെട്ടിയ പുതിയ ലുക്കാണ് ആരാധകരുടെ മനം കവർന്നത്. അനുഷ്ക്കയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് പുതിയ ലുക്ക് പുറത്ത് വിട്ടത്. തോളോട് ചേർത്ത മുടി വെട്ടിയ ചിത്രമാണ് അനുഷ്ക പങ്കുവച്ചിരിക്കുന്നത്. 

പ്രസവശേഷമുള്ള മുടികൊഴിച്ചിലിന് മുടിവെട്ടുന്നതാണ് നല്ലൊരു പരിഹാരമെന്നാണ് താരം പറയുന്നത്. സോനം കപൂർ അടക്കം നിരവധി പേർ അനുഷ്ക്കയുടെ പോസ്റ്റിന് കൈയടിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രസവാനന്തരമുള്ള മുടിക്കൊഴിച്ചിൽ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം പോസ്റ്റ് പങ്കുവച്ചത്. 

View post on Instagram