Asianet News MalayalamAsianet News Malayalam

Stomach Ache : വയറിന് പ്രശ്‌നമുണ്ടെങ്കില്‍ ആപ്പിള്‍ കഴിക്കാം; പക്ഷേ രണ്ട് കാര്യം ശ്രദ്ധിക്കുക...

ഉദരസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഡയറ്റ് ആരോഗ്യകരമാക്കല്‍ തന്നെയാണ്. ഈ രീതിയില്‍ ആളുകള്‍ പതിവായി നേരിടുന്ന രണ്ട് ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് മലബന്ധവും, വയറിളക്കവും. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ് ആപ്പിള്‍
 

apple can give relief from both constipation and diarrhoea
Author
Trivandrum, First Published Nov 24, 2021, 9:22 PM IST

ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ( Stomach Diseases ) നേരിടാത്തവര്‍ കാണില്ല. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമായും, സമ്മര്‍ദ്ദങ്ങളുടെയും ( Mental Stress) മോശം ഡയറ്റിന്റെയും ( Poor Diet )വ്യായാമമില്ലായ്മയുടെയും എല്ലാം ഭാഗമായി വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പതിവായി നേരിടുന്നവര്‍ തന്നെയുണ്ട്. 

സ്വാഭാവികമായും ഡയറ്റ് മെച്ചപ്പെടുത്തുന്നതിലൂടെയും മാനസിക സമ്മര്‍ദ്ദങ്ങളകറ്റി കായികാധ്വാനം വര്‍ധിപ്പിക്കുന്നതിലൂടെയുമെല്ലാം ഈ പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ജീവിതരീതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഇത്തരത്തില്‍ ജീവിതരീതിയെ മെച്ചപ്പെടുത്തിയെടുക്കുന്നതിലൂടെ തന്നെയാണ് അതിജീവിക്കേണ്ടത്. 

എന്തായാലും ഉദരസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഡയറ്റ് ആരോഗ്യകരമാക്കല്‍ തന്നെയാണ്. ഈ രീതിയില്‍ ആളുകള്‍ പതിവായി നേരിടുന്ന രണ്ട് ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് മലബന്ധവും, വയറിളക്കവും. 

ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ് ആപ്പിള്‍. രണ്ട് വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയാണ് ഒരേയൊരു ഭക്ഷണം പരിഹാരമായി വരുന്നത് എന്നാണോ ചിന്തിക്കുന്നത്? അത് പറയാം...

 

apple can give relief from both constipation and diarrhoea


ആപ്പിളില്‍ 64 ശതമാനം 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ഉം 36 ശതമാനം 'സൊല്യൂബള്‍ ഫൈബര്‍'ഉം ആണ്. ഇത് രണ്ടും രണ്ട് രീതിയിലാണ് വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. 

ആപ്പിളിന്റെ അകംഭാഗത്ത്, 'സൊല്യൂബള്‍ ഫൈബര്‍' ആണ് അധികവും കാണുന്നത്. അതേസമയം തൊലിയിലാണെങ്കില്‍ 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ആണ് കൂടുതലും. ഇതില്‍ 'സൊല്യൂബള്‍ ഫൈബര്‍' മലം, ജെല്‍ പരുവത്തിലാക്കാന്‍ സഹായിക്കുന്നു. ഈ ഫൈബര്‍ ദഹനം പതുക്കെയും ആക്കിത്തീര്‍ക്കുന്നു. എന്തായാലും ഇത് വയറിളക്കം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായകമായി വരികയാണ് ചെയ്യുന്നത്. 

എന്നാല്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന 'സൊല്യൂബള്‍ ഫൈബര്‍' മലത്തിന്റെ ഘടനയെയാണ് സ്വാധീനിക്കുന്നത്. ഇത് കുടലില്‍ നിന്ന് മലം പെട്ടെന്ന് പുറന്തള്ളപ്പെടുന്ന പരുവത്തിലെത്തിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ മലബന്ധം നേരിടുമ്പോള്‍ ഇത് സഹായകമാകുന്നു. 

 

 

പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ ഇക്കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്. രണ്ട് തരം ഉദരപ്രശ്‌നങ്ങള്‍ നേരിടുന്നവരും ആപ്പിള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ഇതോടെ മനസിലായില്ലേ? എന്നാല്‍ ആപ്പിള്‍ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാനും മറക്കേണ്ട. 

Also Read:- 'വിസറൽ ഫാറ്റ്' കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം ഇതാണ്

Follow Us:
Download App:
  • android
  • ios