ഇന്ന് മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ലഭ്യമാണ്. കഴിയുന്നതും രാവിലെ തന്നെ ഇത് കഴിക്കുന്നതാണ് ഉചിതം. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്‍പ്പിച്ച് ആണ് കഴിക്കേണ്ടത്. ഒരു കാരണവശാലും നേര്‍പ്പിക്കാതെ ഇത് കഴിക്കരുത്.

ആപ്പിള്‍ സൈഡര്‍ വിനിഗറിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. എന്നാല്‍ എന്തെല്ലാമാണ് ഇതിന്‍റെ ആരോഗ്യഗുണങ്ങളെന്നും ഇതെങ്ങനെ കഴിക്കണമെന്നും പലര്‍ക്കും കാര്യമായ അറിവില്ലെന്നതാണ് സത്യം. 

ഇന്ന് മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ലഭ്യമാണ്. കഴിയുന്നതും രാവിലെ തന്നെ ഇത് കഴിക്കുന്നതാണ് ഉചിതം. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്‍പ്പിച്ച് ആണ് കഴിക്കേണ്ടത്. ഒരു കാരണവശാലും നേര്‍പ്പിക്കാതെ ഇത് കഴിക്കരുത്. ഒന്നോ രണ്ടോ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് കഴിക്കേണ്ടത്. 

ആപ്പിള്‍ സൈഡര്‍ വിനിഗറിന്‍റെ ഗുണങ്ങളെ പറ്റി ആദ്യമേ പറഞ്ഞുവല്ലോ, ഇവയേതെല്ലാമാണെന്ന് കൂടി അറിയാം.

ഒന്ന്...

നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെ തകര്‍ക്കൻ ആപ്പിള്‍ സൈഡര്‍ വിനിഗറിന് കഴിയും. അതേസമയം നമുക്ക് ഗുണകരമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ ഇത് സ്വാധീനിക്കുകയു ചെയ്യുന്നു. 

രണ്ട്...

പ്രമേഹം നിയന്ത്രിക്കുന്നതിനും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കുന്നു. എനനാല്‍ ഇതുകൊണ്ട് മാത്രം ഷുഗര്‍ നിയന്ത്രിക്കുക സാധ്യമല്ല. 

മൂന്ന്...

വണ്ണം കുറയ്ക്കാൻ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിക്കുമെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് അറിയാതെ ആശയക്കുഴപ്പം തോന്നാം. സത്യത്തില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വണ്ണം കുറയ്ക്കുന്നതിന് സഹായകം തന്നെയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നമ്മെ തടയാൻ ഇതിന് കഴിയും. ഇങ്ങനെയാണ് വണ്ണം കുറയ്ക്കാൻ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായകമാകുന്നത്. മറിച്ച് ഇത് കഴിക്കുന്നതോടെ വണ്ണം കുറയുമെന്ന് മനസിലാക്കരുത്. 

നാല്...

ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്. ചില സ്കിൻ രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകമാണ്. 

അഞ്ച്..

പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനപ്രദമാണ്. ഒരു മൗത്ത്‍വാഷെന്ന നിലയില്‍ ഇതുപയോഗിക്കുന്നവരുമുണ്ട്. മോശം ബാക്ടീരിയക്കെതിരെ പോരാടാനുള്ള ആപ്പിള്‍ സൈഡര്‍ വിനിഗറിന്‍റെ കഴിവാണിതിന് സഹായകമാകുന്നത്. 

ആറ്...

മുഖക്കുരുവിന് പരിഹാരമെന്ന നിലയിലും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കാവുന്നതാണ്. ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇതിന് ഗുണകരമാകുന്നത്. 

Also Read:- രാവിലെ ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ?