Asianet News MalayalamAsianet News Malayalam

നിലക്കടല ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

നിലക്കടല പോലുള്ള പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം കഴിക്കുന്നത് അമിതവണ്ണത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. കാർബോഹൈഡ്രേറ്റ്, ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ നിലക്കടല പ്രമേഹരോഗികൾക്കും പൊണ്ണത്തടിയുള്ളവർക്കും ഫലപ്രദ​മാണ്.
 

are peanuts healthy here what a dietitian has to say
Author
First Published Nov 25, 2022, 9:53 PM IST

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പൊണ്ണത്തടി എന്നിവ ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോ​ഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 2 ബില്യൺ ആളുകൾ അമിതവണ്ണമുള്ളവരാണ്.

അനാരോഗ്യകരമായ ഭക്ഷണരീതികളുടെയും ഫാസ്റ്റ് ഫുഡിന്റെയും വർദ്ധിച്ചുവരുന്ന സ്വീകാര്യത ആളുകളിൽ പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. ഒരാളുടെ ഉദാസീനമായ ജീവിതശൈലിയും വ്യായാമമില്ലായ്മയും വിവിധ രോ​ഗങ്ങൾക്ക് കാരണമാകുന്നു.

നിലക്കടല പോലുള്ള പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം കഴിക്കുന്നത് അമിതവണ്ണത്തെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. കാർബോഹൈഡ്രേറ്റ്, ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ നിലക്കടല പ്രമേഹരോഗികൾക്കും പൊണ്ണത്തടിയുള്ളവർക്കും ഫലപ്രദ​മാണ്.

പ്രമേഹമുള്ളവർ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ഭക്ഷണ ശീലങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. നിലക്കടലയ്ക്ക് രക്തസമ്മർദ്ദം കുറയ്ക്കാനും അവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം ആളുകൾക്ക് അവ കഴിച്ചതിനുശേഷം വിശപ്പ് കുറയ്ക്കാനും സഹായിക്കും. കൂടാതെ, നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പ്രമേഹരോഗികളിൽ.

പ്രമേഹരോ​ഗികൾക്ക് നിലക്കടല വളരെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിലക്കടലയിൽ ഗ്ലൈസെമിക്ക് സൂചിക (ജിഐ) കുറവാണ്. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ഗ്ലൈസെമിക്ക് ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് വിദ​ഗ്ധർ പറയുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മർദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു.

പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ ഒരിക്കല്ലെങ്കിലും  കഴിക്കുന്നത് വളരെ നല്ലതാണ്.

ഈ നട്സ് ദിവസവും ഒരു പിടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം
 

Follow Us:
Download App:
  • android
  • ios