Asianet News MalayalamAsianet News Malayalam

ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണോ ?‌ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഫോളിക് ആസിഡ് (വിറ്റാമിൻ ബി 9) ആരോഗ്യകരമായ ഗർഭധാരണത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് ഭ്രൂണ ഇംപ്ലാന്റേഷനെ സഹായിക്കുകയും ന്യൂറൽ ട്യൂബ്, കാർഡിയാക് വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

are you preparing to conceive five things to know-rse-
Author
First Published Oct 31, 2023, 4:26 PM IST

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും (ovulation cycle) അറിയേണ്ടതുണ്ട്. ആർത്തവസമയത്ത് ഗർഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ സാധ്യത ഒട്ടും ഇല്ല എന്നു പറയാനും പറ്റില്ല. ആർത്തവചക്രത്തിന്റെ മധ്യസമയത്താണ് ഗർഭധാരണത്തിന് സാധ്യത. ഇതിനെ ഫെർട്ടൈൽ വിൻഡോ എന്നാണ് പറയുന്നത്. ​ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഫോളിക് ആസിഡ് (വിറ്റാമിൻ ബി 9) ആരോഗ്യകരമായ ഗർഭധാരണത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് ഭ്രൂണ ഇംപ്ലാന്റേഷനെ സഹായിക്കുകയും ന്യൂറൽ ട്യൂബ്, കാർഡിയാക് വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഗർഭധാരണത്തിനായി ശരീരം തയ്യാറാക്കാൻ, ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും, പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക് ആസിഡ് കഴിക്കാൻ തുടങ്ങുക.

രണ്ട്...

ശരീരം ഗർഭധാരണത്തിന് അനുയോജ്യമായ അവസ്ഥയിലാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഗർഭധാരണത്തിന് മുമ്പ് മൊത്തത്തിലുള്ള ആരോഗ്യം പരിശോധിക്കുന്നതിന് അടിസ്ഥാന പരിശോധനകൾക്ക് വിധേയമാക്കുക.  

മൂന്ന്...

പുകവലിയും മദ്യവും ഗർഭാവസ്ഥയിൽ ഹാനികരമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഇവ ഭ്രൂണ ഇംപ്ലാന്റേഷനെ തടസ്സപ്പെടുത്തുകയും ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഗർഭധാരണത്തിന് മുമ്പേ പുകവലി ഉപേക്ഷിക്കുകയും മദ്യം ഒഴിവാക്കുകയും ചെയ്യുക.

നാല്...

വ്യായാമം പതിവാക്കുക, ധ്യാനം, യോഗ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ശീലമാക്കുക. 

അഞ്ച്...

ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ളത് ഓവുലേഷൻ നടക്കുന്ന സമയത്താണെന്നു പറയാം. ഓവുലേഷൻ സൈക്കിളിന്റെ ദൈർഘ്യം 24 മണിക്കൂറാണ്. അതായത് ഒരു ദിവസം. ഓവറി അഥവാ അണ്ഡാശയത്തിൽ നിന്നും പുറന്തളളപ്പെടുന്ന അണ്ഡം 12-24 മണിക്കൂറിനുള്ളിൽ ബീജവുമായി ചേർന്നില്ലെങ്കിൽ നശിച്ചു പോകുന്നു. ബീജവുമായി ചേർന്നാൽ ഇത് ഭ്രൂണമായി രൂപാന്തരം പ്രാപിച്ച് ഗർഭപാത്രത്തിലെത്തി ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിച്ച് വളരുന്നു.

കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios